• Logo

Allied Publications

Americas
മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു
Share
വാ​ഷിം​ഗ്ട​ണ്‍: ലി​ൻ​വു​ഡ് ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​നും ഗ്യാ​സ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നു​മാ​യ തേ​ജ്പാ​ൽ സിം​ഗ് (60) അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. സെ​പ്റ്റം​ബ​ർ 27ന് ​രാ​വി​ലെ 5.40നാ​ണ് സം​ഭ​വം. ഗ്യാ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന അ​ക്ര​മി യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തേ​ജ്പാ​ലി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ച​താ​യി കൗ​ണ്ടി ഷെ​റി​ഫി​ന്‍റെ ഓ​ഫീ​സ് പ​റ​ഞ്ഞു. കൃ​ത്യ​ത്തി​നു​ശേ​ഷം പ്ര​തി സ്ഥ​ല​ത്തു​നി​ന്നും ഓ​ടി മ​റി​ഞ്ഞു.

1986ൽ ​ജ​ല​ന്ത​റി​ൽ നി​ന്നാ​ണ് തേ​ജ്പാ​ൽ​സി​ങ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. വ​ള​രെ വി​ശ്വ​സ്ഥ​നും ക​ഠി​നാ​ധ്വാ​നി​യു​മാ​യി​രു​ന്നു തേ​ജ്പാ​ൽ സി​ങ് എ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​മാ​ശ​ക​ൾ എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ സ്മ​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 911ൽ ​വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ല​ഭി​ച്ച പ്ര​തി​യു​ടെ ചി​ത്രം പൊ​ലീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി. തേ​ജ്പാ​ൽ സി​ങ്ങി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ഗോ ​ഫ​ണ്ട് മി ​പേ​ജ് തു​റ​ന്നി​രു​ന്നു. 60,215 ഡോ​ള​ർ ല​ഭി​ച്ച​പ്പോ​ൾ അ​ത് നി​ർ​ത്തു​ക​യും ചെ​യ്തു. തേ​ജ്പാ​ലി​ന്‍റെ സം​സ്ക്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഈ ​തു​ക ഉ​പ​യോ​ഗി​ക്കും.

പി.​പി. ചെ​റി​യാ​ൻ

പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ