• Logo

Allied Publications

Americas
സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്‍റെ​യും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പിന്‍റേ​യും സം​യു​ക്ത തി​രു​നാ​ൾ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്േ‍​റ​യും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​ന്‍റേയും(​സ​തേ​ണ്‍ റീ​ജ​ണ്‍) സം​യു​ക്ത സെ​മി​നാ​ർ ഒ​ക്ടോ​ബ​ർ 9 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ റ​വ. ഫാ. ​ഷി​ജോ കെ. ​പോ​ൾ(​വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച സി​യാ​റ്റി​ൽ) ആ​യി​രി​ക്കും. സെ​മി​നാ​റി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം, നി​ങ്ങ​ൾ എ​ന്തി​നാ​ണ് എ​ന്നെ അ​ന്വേ​ഷി​ക്കു​ന്ന​ത് ലൂ​ക്കോ​സ് 2: 49 എ​ന്ന​താ​ണ്.

സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഡാ​ള​സ,് സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് ഒ​ക്ക​ല​ഹോ​മ, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഹൂ​സ്റ്റ​ണ്‍, സെ​ന്‍റ് ബേ​സി​ൽ ച​ർ​ച്ച് ഹൂ​സ്റ്റ​ണ്‍, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ച​ർ​ച്ച് മെ​സ്ക്കി​റ്റ്, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ഓ​സ്റ്റി​ൻ, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ ഡാ​ള​സ് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​റീ​ജ​ണി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സെ​മി​നാ​ർ ഹോ​സ്റ്റ് ചെ​യ്യു​ന്ന​ത് സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് ഒ​ക്ക​ല​ഹോ​മ​യാ​ണ്.

പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് റ​വ. വി.​എം. തോ​മ​സ് കോ​റെ​പ്പി​സ്കോ​പ്പ(​വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച്, ഒ​ക്കാ​ല​ഹോ​മ) ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു വേ​ദ​വാ​യ​ന​യും ഭ​ക്തി​ഗാ​ന​ലാ​പ​ന​വും ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ബി​സി​ന​സ് മീ​റ്റിം​ഗി​ന് സോ​ണി ജേ​ക്ക​ബ്(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്), മേ​ഴ്സി അ​ല​ക്സ(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു.

റ​വ. വി.​എം. തോ​മ​സ് കോ​റെ​പ്പി​സ്കോ​പ്പ(​വി​കാ​രി ഒ​ക്ക​ല​ഹോ​മ ച​ർ​ച്ച്), സോ​ണി ജേ​ക്ക​ബ്, മേ​ഴ്സി അ​ല​ക്സ്(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി​മാ​ർ), അ​ജേ​ഷ് കു​ര​യ​ൻ(​കോ​ർ​ഡി​നേ​റ്റ​ർ, ഒ​ക്ക​ല​ഹോ​മ ച​ർ​ച്ച്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രെ കൂ​ടാ​തെ, റ​വ. ഫാ. ​അ​ഭി​ലാ​ഷ് ഏ​ലി​യാ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്), റ​വ. ഫാ. ​പി.​സി. കു​രി​യാ​ക്കോ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ് വി​മ​ൻ​സ് ലീ​ഗ്), ജെ​യിം​സ് ജോ​ർ​ജ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്), ഷീ​ജാ ഗീ​വ​ർ​ഗീ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​മ​ൻ​സ് ലീ​ഗ്) എ​ന്നി​വ​രാ​ണ് ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത്

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.