• Logo

Allied Publications

Europe
ഫ്ളൈ​റ്റ് റ​ദ്ദാ​ക്കി​യാ​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​യ​ർ​ലൈ​നു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കും
Share
ബ്ര​സ​ൽ​സ്: യൂ​റോ​പ്പി​ലെ 16 പ്ര​മു​ഖ എ​യ​ർ​ലൈ​നു​ക​ൾ അ​വ​രു​ടെ ഫ്ളൈ​റ്റ് റ​ദ്ദാ​ക്കി​യാ​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം തി​രി​കെ ന​ൽ​കും. യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​നും ദേ​ശീ​യ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മു​ണ്ടാ​യ​ത്. എ​യ​ർ​ലൈ​നു​ക​ൾ റ​ദ്ദാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ​ന്നും ക​ന്പ​നി​ക​ൾ അ​റി​യി​ച്ചു.

ഈ​ജി​യ​ൻ എ​യ​ർ​ലൈ​ൻ​സ്, അ​ലി​റ്റാ​ലി​യ, ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ ഫ്രാ​ൻ​സ്, ബ്രി​ട്ടീ​ഷ് എ​യ​ർ​വെ​യ്സ്, ബ്ര​സ​ൽ​സ് എ​യ​ർ​ലൈ​ൻ​സ്, ഈ​സി​ജെ​റ്റ്, ഐ​ബീ​രി​യ, യൂ​റോ​വിം​ഗ്സ്, ക​ഐ​ൽ​എം, ലു​ഫ്താ​ൻ​സ, ടി​എ​പി, നോ​ർ​വീ​ജി​യ​ൻ, റ​യാ​ന​യ​ർ, എ​ന്നി​വ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ൾ ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ എ​യ​ർ​ലൈ​നു​ക​ൾ.

യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ, സെ​പ്റ്റം​ബ​ർ 30ലെ ​ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന് വി​മാ​ന​ക്ക​ന്പ​നി​ക​ൾ അ​വ​രു​ടെ ഇ​മെ​യി​ലു​ക​ൾ, വെ​ബ്സൈ​റ്റു​ക​ൾ, മ​റ്റ് ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ​ലൈ​ൻ ഓ​ഫ​ർ ചെ​യ്താ​ൽ റീ​റൂ​ട്ട് ചെ​യ്യ​ൽ, റീ​ഫ​ണ്ടിം​ഗ്, വൗ​ച്ച​റു​ക​ൾ എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ടും,

കോ​വി​ഡ് 19 പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ച്ച ഉ​പ​യോ​ഗി​ക്കാ​ത്ത വൗ​ച്ച​റു​ക​ളു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന​ർ​ത്ഥം, യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രെ വ്യ​ക്ത​മാ​യി തി​ര​ഞ്ഞെ​ടു​ത്താ​ൽ മാ​ത്ര​മേ വൗ​ച്ച​റു​ക​ൾ ന​ൽ​കാ​നാ​കൂ എ​ന്നും എ​യ​ർ​ലൈ​നു​ക​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​രു ഏ​ജ​ന്‍റ് വ​ഴി ഒ​രു ഫ്ളൈ​റ്റ് ബു​ക്ക് ചെ​യ്യു​ക​യും അ​വ​രി​ൽ നി​ന്ന് റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യും ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് എ​യ​ർ​ലൈ​നു​ക​ളോ​ട് നേ​രി​ട്ട് ചോ​ദി​ക്കാ​ൻ ക​ഴി​യും.

റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഈ ​എ​യ​ർ​ലൈ​നു​ക​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന​തും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​ഡി​ന വാ​ലി​യ​ൻ പ​റ​ഞ്ഞു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ