• Logo

Allied Publications

Americas
പതിനഞ്ചുകാരന്‍ സഹോദരന്‍റെ വെടിയേറ്റ് പതിനൊന്നുകാരി കൊല്ലപ്പെട്ടു
Share
ഫിച്ചുബര്‍ഗ് (വിസ്‌കോന്‍സില്‍): സഹോദരന്റെ വെടിയേറ്റ് പതിനൊന്നു വയസുള്ള സഹോദരി കൊല്ലപ്പെട്ടു. ബുധനാഴ്ച 15 വയസുള്ള സഹോദരനെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു അറസ്റ്റു ചെയ്തു ഡെയ്ന്‍ കൗണ്ടി ജയിലിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഒറിഗന്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തു എത്തിയ പോലീസ്, രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരുടേയും മാതാപിതാക്കള്‍ ഇതൊരു അപകടമാണെന്നും മകനെ രക്ഷിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും വിഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നു പിതാവ് പറഞ്ഞു.

സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, പതിനഞ്ചു വയസുകാരന് തോക്ക് എങ്ങനെ ലഭിച്ചുവെന്നും അന്വേഷണ പരിധിയില്‍ വരുമെന്ന് ഫിച്ചുബര്‍ഗ് പൊലീസ് പറഞ്ഞു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഗോ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്. 25000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

പി.പി. ചെറിയാന്‍

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ