• Logo

Allied Publications

Americas
ഡോ. ആഞ്ചലാ സുരേഷിന് ഹൂസ്റ്റൻ മേയറുടെ ആദരവും അംഗീകാരവും
Share
ഹൂസ്റ്റൻ: ഹൂസ്റ്റൻ മേയർ സിൽവസ്റ്റർ ടർണറുടെ ഈ വർഷത്തെ അംഗീകാരം ഡോ. ആഞ്ചലാ സുരേഷിനെ തേടിയെത്തി. ടെക്സസ് സംസ്ഥാനത്ത്, ഹൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയിൽ സ്ത്രീകൾക്ക് വ്യക്തമായ പ്രവർത്തന സ്വാതന്ത്ര്യവും നിർഭയമായി പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാക്കുന്നതുവേണ്ടി എടുത്ത ധീരമായ പ്രവർത്തികൾക്കാണ് മേയറുടെ ഈ അംഗീകാരത്തിന് ആഞ്ചല അർഹയായത്.

കൂടാതെ സംഘടനയിൽ വരുന്ന സ്ത്രീകൾക്കും ലൈംഗീക അക്രമത്തിന് വിധേയരായവർക്കും വേണ്ടി ശബ്ദം ഉയർത്തുകയും അവരിൽ ഒരാളായി നിന്നുകൊണ്ട് അവർക്കുവേണ്ടി സമൂഹമധ്യത്തിൽ അവർക്ക് വേണ്ടി അധികാരികളോട് സംസാരിക്കുകയും ചെയ്തു. ഇങ്ങനെ ധീരമായ പ്രവർത്തികളിലൂടെ ഡോ. ആഞ്ചലാ സുരേഷ് പുതിയ തലമുറയ്ക്ക് ഒരു മാതൃകയാണെന്ന് മേയർ സമ്മാനിച്ച പ്രശസ്തിപത്രത്തിൽ എടുത്തുപറയുന്നു.

ഹൂസ്റ്റൻ നഗരം ഇങ്ങനെയുള്ള അതിക്രമങ്ങൾ വളരെ ഗൗരവത്തോടുകൂടിയാണ് കാണുന്നതെന്നും, സംഘടനകൾ പ്രത്യേകിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസഷനുകൾ (501 (സി) 3 സംഘടനകൾ) ഈക്കാര്യങ്ങൾ അന്വേഷിച്ച് എല്ലാവർക്കും നിർഭയം ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കികൊടുക്കണം എന്ന് അംഗീകാരം കൈമാറിക്കൊണ്ട് എടുത്ത് പറയുകയുണ്ടായി.

കൃത്യമായി ഇക്കാര്യങ്ങൾ അന്വേഷിച്ച് അതിന്‍റെ നിജസ്ഥിതികൾ അറിയുന്നതും വിലയിരുത്തുന്നതും സംഘടനകളുടെ ഭാവിയ്ക്കും ഗുഡ്‌വിൽ കാത്തുസൂക്ഷിക്കുന്നതിനും വളരെ നല്ല ഒരു മാർഗ്ഗം ആണെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നാലു വർഷമായി ഈ സംഘടനയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായിട്ടുള്ള മോശം പ്രവണതകളെയാണ് ഡോ. ആഞ്ചലാ സുരേഷ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ഒട്ടനവധി സ്ത്രീകൾ ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുവാൻ വന്നിട്ടുണ്ടെങ്കിലും അധികം താമസിയാതെ അവരെല്ലാം പ്രവർത്തനം മതിയാക്കി പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

നിരവധി സ്ത്രീകൾ ഇതിനു മുൻപും സംഘടനയിൽ പരാതി നൽകിയിട്ടും ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുമില്ല. അതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ഇടപെടൽ മൂലം തേയ്ച് മായ്ച് കളയുവാനുള്ള ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ട്. ആരെങ്കിലും പൊതുവായി പ്രതികരിച്ചാൽ അവരെയെല്ലാം മോശമായ രീതിയിൽ ചിത്രീകരിക്കുന്ന പ്രവണതയും നമ്മുടെ സാമൂഹത്തിന്‍റെ ഒരു കളങ്കമാണ്.

ഇത്തരം സംഘടനകളിലെ കഴിഞ്ഞ നിരവധി വർഷങ്ങളിലെ സ്ത്രീകളോടുള്ള അതിക്രമങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സമാനമയ അനുഭവം ഉള്ള നിരവധി സ്ത്രീകൾ മുന്നോട്ടുവന്നിട്ടുമുണ്ട്, കൂടാതെ നിരവധി സംഘടനകളും അവരുടെ സഹായങ്ങൾ ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘടനയുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകളെ തുറന്നുകാട്ടുന്നവർക്ക് അഭിനന്ദനത്തിന്റെ അംഗീകാരം ലഭിക്കുന്നത് വളരെ വിരളമാണ്.

പന്തളം ബിജു തോമസ്

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​