• Logo

Allied Publications

Americas
കുറ്റവാളികൾ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ വെബ്‌സെമിനാർ ശനിയാഴ്ച
Share
ന്യുയോർക്ക്: കുറ്റവാളികൾ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ (Criminals Born or Made) എന്ന വിഷയത്തെ അധികരിച്ച് ഒക്ടോബർ രണ്ടാം തീയതി ശനിയാഴ്ച്ച ന്യൂയോർക്ക് സമയം രാവിലെ പത്തിനു പി എം എഫ് അമേരിക്ക റിജിയന്‍റെ നേതൃത്വത്തിൽ വെബ് സെമിനാർ നടത്തുന്നു. ആന്‍റോ ആന്‍റണി എംപി (പത്തനംതിട്ട) സമ്മേളനം ഉദ്ഘാടനം ചെയ്യും.

ദുബായ് അമിറ്റി യൂണിവേഴ്സിറ്റി ഫോറൻസിക്ക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറും, മുൻ ബഹറിൻ, അബുദാബി പോലീസിന്‍റെ ഫോറൻസിക്ക്, ഡിഎൻഎ വിഭാഗം കൺസൾട്ടന്‍റും ആയ എബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

അഡ്വ.ഡോ.മാത്യു കുഴൽനാടൻ എം എൽഎ (മൂവാറ്റുപുഴ), അഡ്വ.പ്രേമ ആർ. മേനോൻ (മുംബൈ), വെരി.റവ.ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മ സഭാ സെക്രട്ടറി) എന്നിവർ മുഖ്യ വിഷയത്തെ അധികരിച്ച് സംസാരിക്കും.

ഒക്ടോബർ 2 ശനിയാഴ്ച ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഈ സെമിനാറിന്റെ മുഖ്യ വിഷയം ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായതാണ് എന്ന് സംഘാടകർ അവകാശപ്പെട്ടു.

രാജേഷ് മാത്യു (കൺവീനർ), ഷാജി രാമപുരം (യുഎസ് കോർഡിനേറ്റർ), പ്രഫ.ജോയ് പല്ലാട്ടുമഠം (പ്രസിഡന്‍റ്), ലാജീ തോമസ് (സെക്രട്ടറി), ജീ മുണ്ടക്കൽ (ട്രഷറാർ), തോമസ് രാജൻ, സരോജ വർഗീസ് (വൈസ്. പ്രസിഡന്‍റ്), ഷീലാ ചെറു (എം സി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

ഇന്ത്യൻ സമയം ശനിയാഴ്ച്ച വൈകിട്ട് 7.30, ടെക്‌സാസ് സമയം രാവിലെ ഒന്പത്, യുഎഇ സമയം വൈകിട്ട് ആറ് എന്നീ സമയങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ വെബ് സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.

Zoom ID: 851 8508 5012
Passcode: pmf 2021

പി പി ചെറിയൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​