• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ വീണ്ടും ബോംബെ ബ്ലഡ് ഗ്രൂപ്പ് രക്തദാനം
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇബിൻസിനാ ആശുപത്രിയിൽ രണ്ടാഴ്ചിലധികമായി ചികിത്സയിലുള്ള കുട്ടിക്ക് അടിന്തര ശസ്ത്രക്രിയക്കായി അപൂർവ്വ രക്തഗ്രൂപ്പിൽ പെട്ട ബോംബെ രക്തദാനം ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്നു. ബിഡികെ കുവൈറ്റിന്‍റെ രക്തദാനസേനിലെ അംഗവും മംഗലാപുരം സ്വദേശിനിയുമായ വിനുത ദയാനന്ദയാണ് രക്തം ദാനം ചെയ്തത്. രണ്ടാഴ്ചത്തെ തയ്യാറെടുപ്പിലൂടെയാണ് രക്തദാനത്തിനാവശ്യമായ ഹീമോഗ്ലോബിൻ നില വിനുത ആർജ്ജിച്ചത്.

സെപ്റ്റംബർ രണ്ടാം വാരത്തിൽ പ്രസ്തുത രോഗിക്ക് രക്തം ആവശ്യമായി വന്നപ്പോൾ കുവൈറ്റ് ബ്ലഡ് ബാങ്കധികൃതർ ബിഡികെ പ്രതിനിധികളെ ബന്ധപ്പെടുകയും തുടർന്ന് രക്തദാതാനത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയുമായിരുന്നു.

റോയൽ ഹയാത്ത് ഹോസ്പിറ്റലിലെ ടെക്നീഷ്യനായ വിനുത സ്വന്തം ജോലിത്തിരക്കിനിടയിലും ഭർത്താവിനൊപ്പം രാവിലെ തന്നെ രക്തദാനത്തിനായി എത്തുകയായിരുന്നു.

2017 ൽ വിനുതയുടെ പ്രസവ ശസ്ത്രക്രിയക്കായി ബിഡികെ പ്രവർത്തകർ ഖത്തറിൽ നിന്നും നിധീഷ് രഘുനാഥ് എന്ന ബോംബെ ഗ്രൂപ്പ് ദാതാവിനെ എത്തിച്ച് രക്തദാനം നടത്തിയിരുന്നു.
അടിയന്തര സാഹചര്യത്തിൽ രക്തദാനത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട് മുന്നോട്ടു വന്ന വിനുതയെ ബ്ലഡ് ബാങ്ക് അധികൃതർ ആദരിച്ചു.

1952ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.10ലക്ഷം ആളുകൾക്ക് ഇടയിൽ 4 പേർക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോർട്ട്.

സലിം കോട്ടയിൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി