• Logo

Allied Publications

Americas
പിഎംഎഫ് ഗ്ലോബൽ കമ്മിറ്റി സർഗവേദി 2021 സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
Share
ഡാളസ് : പി എംഎഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സർഗവേദി 2021 "സ്നേഹപൂർവം ബാപ്പുജി' എന്ന പേരിൽ ഇന്‍റർനാഷണൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നു പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം .പി. സലീം അറിയിച്ചു.

വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിചു കൊണ്ടാണ് പ്രസ്തുത മത്സരം സംഘടിപ്പിക്കുന്നത് ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ യുള്ള ഇന്ത്യൻ, OCI, NRK വിദ്യാർത്ഥികൾക്ക് ആണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത . മഹാത്മാ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഷോർട് ഫിലിമും, സ്പീച്ച് കോണ്ടെസ്റ്റും, എസ്സേയും ആണ് വിദ്യാർത്ഥികൾക്ക് ടോപ്പിക്ക് നൽകിയിട്ടുള്ളതു .എന്ന് ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 10 നോ അതിനു മുൻപോ മത്സരാർത്ഥികൾ സ്കൂൾ മുഖേന വിഷയങ്ങൾ സംഘടനക്ക് സമർപ്പിക്കേണ്ടതാണ്. ഒക്ടോബര് 15 നു മത്സരാർത്ഥികൾക്ക് കൺഫർമേഷൻ അറിയിപ്പ് ലഭിക്കും . ഒക്ടോബര് 22 നു വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന zoom പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കുകയും ജഡ്‌ജസ്‌ തി രഞ്ഞെടുത്ത എൻട്രികൾ അവതരിപികുന്നതുമാണ് .കൂടാതെ ഓരോ രാജ്യങ്ങളിലെയും നല്ല എൻട്രികൾക്കും സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടുത്ത ഗ്ലോബൽ ഫെസ്റ്റിവലിൽ വെച്ച് നല്കുന്നതാണെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, അസോസിയേറ്റ് കോർഡിനേറ്റർ നൗഫൽ മടത്തറ, വൈസ്പ്രസിഡന്റ് സാജൻ പട്ടേരി എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു. പ്രസ്തുത പരിപാടിക്ക് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ടും ഡയറക്ടർ ബോർഡും പൂർണപിന്തുണ അറിയിച്ചു.
രചനകൾ അയക്കേണ്ടത് pmfsrgavedi2021@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ്

പി.പി ചെറിയാൻ (പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ