ഷിക്കാഗോ: അഹിംസയുടെയും മൈത്രിയുടെയും സന്ദേശങ്ങളുമായി ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ പന്ത്രണ്ടാമത് ദേശീയ കൺവെൻഷൻ, ഒക്ടോബർ 1 വെള്ളി, 2 ശനി, 3 ഞായർ തീയതികളിൽ ഷിക്കാഗോയിലെ സുഗതകുമാരി നഗറിൽ നടക്കും.
വിശ്വപ്രസിദ്ധ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ്ങ് വേയുടെ നാടായ, വിവേകാനന്ദ വിശ്വ പ്രസംഗത്തിൻ്റെ മണ്ണായ, ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം തുടിക്കുന്ന ചിക്കാഗോയിലെ, ഡെസ് പ്ലെയിൻസിലുള്ള ക്നാനായ കാത്തലിക് സെന്ററാണ് (1800 E Oakton Street, Des Plaines, IL 60018 ) സുഗതകുമാരി നഗർ എന്ന പേരിൽ സമ്മേളനവേദിയാവുന്നത്.
കാൻസർ രോഗവിദഗ്ദ്ധൻ ഡോ. എം. വി. പിള്ള ഒക്ടോബർ ഒന്നിന് സമ്മേളനം ഉദ്ഘാടനം ചെയ്യും, സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡൻ്റ് ജോസൻ ജോർജ് അദ്ധ്യക്ഷനാകും.
കോവിഡ് മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളെ ഉൾപ്പെടുത്തിയായാണ് സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സമ്മേളനം ഭംഗിയാക്കുന്നതിനും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് സമ്മേളനത്തിന്റെ ചെയർമാൻ പ്രസന്നൻ പിള്ളയും, കോചെയർമാൻ സായി പുല്ലാപ്പള്ളിയും അറിയിച്ചു.
വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി എഴുത്തുകാരുടെ ദേശീയ സംഘടനയാണ് ലാന (lanalit.org). എഴുത്തുകാരായ സി. രാധാകൃഷ്ണൻ, എം എൻ കാരശ്ശേരി, ഡോ. സി. രാവുണ്ണി (കവി), വി ജെ ജെയിംസ് തുടങ്ങിയവുൾപ്പെടെ നിരവധിപേർ സമ്മേളനത്തിന് ആശംസകൾ നേർന്നു.
ഒക്ടോബർ 1 വെള്ളി വൈകുന്നേരം 4 മണി: രജിസ്ട്റേഷൻ ( രവീന്ദ്രൻ ടി, എബി സുരേഷ്, മരിയാ ), 5 മണി: മീറ്റ് ആൻ്റ് ഗ്രീറ്റ് (പ്രസന്നൻ പിള്ള, സായി പുല്ലാപ്പള്ളി) 6 മണി: ചെണ്ടമേളം, 6:10 ഉദ്ഘാടന സമ്മേളനം: ഉദ്ഘാടനവും സുഗത കുമാരി അനുസ്മരണ പ്രഭാഷണവും മുഖ്യാതിഥി ഡോ. എം വി പിള്ള, ( എം.സി ഹിമാ രവീന്ദ്രൻ), 7:30 8:15 : അത്താഴം. 8:30 പുസ്തക പരിചയം പ്രകാശനം (അവതരണം അബ്ദുൾ പുന്നയൂർക്കളം), 9:00 കാവ്യ സന്ധ്യ (അവതരണം ഗീതാ രാജൻ).
ഒക്ടോബർ 2 ശനി രാവിലെ ഒന്പതിനു പ്രഭാത ഭക്ഷണം, 9:55 ഗാന്ധി സ്മൃതി. (ലിൻസ് ജോസഫ്), 10:00 'കവിതയുടെ പുതു വഴികൾ' (അവതരണം: ഡോ. സുകുമാർ, ഗീതാ രാജൻ), 11:15 'കഥയെപ്പറ്റി' ( സി. വി. ജോർജ്), 11:20 'സമകാലിക മലയാള കഥകൾ' (പ്രിയാ ജോസഫ്), ഉച്ചയ്ക്ക് 12:15 ഊണ്, 1:15 'സമകാലിക മലയാള നോവലുകളിലൂടെ' (സാമുവൽ യോഹന്നാൻ), 2:30 'നവ വായന, എഴുത്ത്’ (ഷിജി അലക്സ്), 4:00 'മലയാള നായകൻ്റെ ലൈംഗിക ആകുലതകൾ' (എതിരൻ കതിരവൻ), 6:00 സമാപന സമ്മേളനം: ( പ്രസിഡൻ്റ് ജോസൻ ജോർജ്അദ്ധ്യക്ഷൻ, അനുപ സാം എം.സി) 6:30 അവാർഡ് സമർപ്പണം, 6: 40 ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാള പാഠ്യപദ്ധതികൾ(ഡോ.ദർശന മനയത്ത്), 7:00അത്താഴം, 8:00 സംഗീത നിശ. സമ്മേളനത്തിന്റെ ജനറൽ കൺവീനർ അനിലാൽ ശ്രീനിവാസൻ (ലാന സെക്രട്ടറി) നന്ദി പറയും.
ഒക്ടോബർ 3, ഞായർ: രാവിലെ 9 പ്രഭാതഭക്ഷണം,10:00 ജനറൽ ബോഡിയും തെരഞ്ഞെടുപ്പും. ലാനാ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഫോർ പോയിന്റ് ഷെരട്ടോൺ, ഒഹേർ ഹോട്ടലിൽ (Four Points by Sheraton Mount Prospect O’Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 2900909) താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
അന്വേഷണങ്ങൾക്ക്: പ്രസന്നൻ പിള്ള (630 935 2990), സായി പുല്ലാപ്പള്ളി (773 505 9600), ലാനാ ജനറൽ സെക്രട്ടറി അനിലാൽ ശ്രീനിവാസൻ (630 400 9735), ജോസൻ ജോർജ് (പ്രസിഡൻ്റ്, ലാനാ, lanalit.org), കെ. കെ. ജോൺസൺ (ട്രെഷറർ, lanalit.org), ജെയിൻ ജോസഫ് ( വൈസ് പ്രസിഡൻറ്, lanalit.org), ജോർജ്ജ് നടവയൽ (ജോയിന്റ് സെക്രട്ടറി, lanalit.org) .
പി. ഡി. ജോർജ് നടവയൽ
|