• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ മൂ​ന്നാ​മ​ത്തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി; കൊലക്കുറ്റത്തിന് 30 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ പ്രതിക്ക് ഒ​ടു​വി​ൽ വി​ഷ​മി​ശ്രി​തം
Share
ഹ​ണ്ട്സ്വി​ല്ല(​ടെ​ക്സ​സ്): ടെ​ക്സ​സി​ൽ 30 വ​ർ​ഷ​മാ​യി വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ടു ഹ​ണ്ട്സ്വി​ല്ല ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന റി​ക്ക് റോ​ഡെ​യ്സി​ന്‍റെ (57) വ​ധ​ശി​ക്ഷ സെ​പ്റ്റം​ബ​ർ 28 ചൊ​വ്വാ​ഴ്ച ന​ട​പ്പാ​ക്കി. ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ ന​ട​പ്പാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ​യും യു​എ​സി​ലെ ആ​റാ​മ​ത്തേ​യും വ​ധ​ശി​ക്ഷ​യാ​ണി​ത്.

ടെ​ക്സ​സി​ൽ ഈ ​വ​ർ​ഷം നാ​ലു​പേ​ർ കൂ​ടെ വ​ധ​ശി​ക്ഷ കാ​ത്ത് ജ​യി​ലി​ൽ ക​ഴി​യു​ന്നു. ക​വ​ർ​ച്ചാ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന റി​ക്ക് പ​രോ​ളി​ൽ ഇ​റ​ങ്ങി പി​റ്റേ ദി​വ​സ​മാ​ണു സ​ഹോ​ദ​രന്മാരാ​യ ചാ​ൾ​സ് അ​ല​ൻ (31), ബ്രാ​ഡ്ലി അ​ല​ൻ (33) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 1991 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം.

ഹൂ​സ്റ്റ​ണ്‍ പ​സ​ഡി​ന​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ​ഹോ​ദ​ര·ാ​രു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി രാ​വി​ലെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ചാ​ൾ​സ് അ​ല​നെ​യാ​ണ് ഇ​യാ​ൾ ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ബ്രാ​ഡ്ലി​യേ​യും ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​യാ​ൾ ഏ​റ്റു​പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സ്വ​യം ര​ക്ഷ​ക്കാ​ണ് ഇ​ങ്ങ​നെ ഒ​രു കൃ​ത്യം ചെ​യ്ത​തെ​ന്നു പ്ര​തി പി​ന്നീ​ട് പ​റ​ഞ്ഞു. ഞാ​ൻ അ​വി​ടെ നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​താ​യി​രു​ന്നു​വെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു.

നി​ര​വ​ധി ത​വ​ണ ഇ​യാ​ളു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ശ​രി​യാ​യ ഒ​രു വി​ചാ​ര​ണ ല​ഭി​ച്ചി​ല്ലെ​ന്നും അ​റ്റോ​ർ​ണി​മാ​ർ വാ​ദി​ച്ചു. എ​ല്ലാ വാ​ദ​ങ്ങ​ളും അ​വ​സാ​ന അ​പ്പീ​ലും കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ഡെ​ത്ത് ചേം​ബ​റി​ൽ ഗ​ർ​ണി​യി​ൽ ബ​ന്ധ​ന​സ്ഥ​നാ​യ പ്ര​തി അ​വ​സാ​ന ആ​ഗ്ര​ഹം നി​ഷേ​ധി​ച്ചു. മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം സി​ര​ക​ളി​ലേ​ക്ക് ക​യ​റ്റി​യ​തോ​ടെ ത​ല ഒ​രു​വ​ശ​ത്തേ​ക്ക് തി​രി​ച്ചു മ​ര​ണ​ത്തെ ആ​ശ്ലേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.