• Logo

Allied Publications

Europe
ആ​ർ​മി​ൻ ലാ​ഷെ​റ്റി​ന് പി​ന്തു​ണ കു​റ​യു​ന്നു
Share
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി ആ​ർ​മി​ൻ ലാ​ഷെ​യ്ക്ക് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പി​ന്തു​ണ കു​റ​യു​ന്നു. മു​ന്ന​ണി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ​യും മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യി ലാ​ഷെ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ഇ​തു വ്യ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു.

ലാ​ഷെ പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​ർ​ന്നു തു​ട​ങ്ങി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് സി​ഡി​യു സി​എ​സ്യു സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട​ത്.

സി​ഡി​യു സി​എ​സ്യു സ​ഖ്യ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​മെ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ബ​വേ​റി​യ​ൻ പ്രീ​മി​യ​ർ മാ​ർ​ക്ക​സ് സോ​ഡ​റു​ടെ പ്ര​തി​ക​ര​ണം. ഉ​ൾ​പ്പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഡ​റെ മ​റി​ക​ട​ന്നാ​ണ് ലാ​ഷെ പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി​യാ​യ​ത്.

അ​തേ​സ​മ​യം, എ​തി​ർ ക്യാ​ന്പി​ൽ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഉൗ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഷോ​ൾ​സി​ന്‍റെ എ​സ്പി ഡി​ക്ക് മു​ന്ന​ണി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ക്കൂ.

ഏ​റ്റ​വും പു​തി​യ അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ പ്ര​കാ​രം, എ​സ്പി​ഡി​യും ഗ്രീ​ൻ പാ​ർ​ട്ടി​യും എ​ഫ്ഡി​പി​യും ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​ന്പ​ത് ശ​ത​മാ​നം ജ​ർ​മ​ൻ​കാ​രും ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.