• Logo

Allied Publications

Europe
റെ​ഡിം​ഗ് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​വും ട്യൂ​ട്ടേ​ഴ്സ്വാ​ലി മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ അ​ര​ങ്ങേ​റ്റ​വും വർണാഭമായി
Share
ല​ണ്ട​ൻ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​ഡിം​ഗ് ക​മ്മ്യൂ​ണി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ ര​ണ്ടാം ത​ല​മു​റ​യി​ലെ ഗാ​യി​കാ ഗാ​യ​കന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തു​താ​യി രൂ​പം കൊ​ണ്ട ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ അ​ര​ങ്ങേ​റ്റ​വും ഇ​തോ​ടൊ​പ്പം അ​ര​ങ്ങേ​റി.

മ​ല​യാ​ള ത​നി​മ​യോ​ടെ രാ​വി​ലെ മു​ത​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ലോ​ക​മെ​ന്പാ​ടു​മു​ള്ള സം​ഗീ​താ​ഭി​മു​ഖ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ഓ​ണ്‍​ലൈ​നി​ൽ കൂ​ടി സം​ഗീ​തം അ​ഭ്യ​സി​പ്പി​ക്കു​ന്ന ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ ഒൗ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

വി​നോ​ദ് ന​വ​ധാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ ട്യൂ​ട്ടേ​ഴ്സ് വാ​ലി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള പ​തി​വ് ഗാ​ന​മേ​ള പ​രി​പാ​ടി​ക​ളി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി . മ​ല​യാ​ള​ത്തി​ൽ തു​ട​ങ്ങി ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ഫ​ഷ​ണ​ൽ ഗാ​ന​മേ​ള ഗ്രൂ​പ്പി​നെ വെ​ല്ലു​ന്ന രീ​തി​യി​ലു​ള്ള പ്ര​ക​ട​ന​മാ​ണ് കു​ട്ടി​ക​ൾ ന​ട​ത്തി​യ​ത്.

വ്യ​ക്ത​മാ​യ പ​രി​ശീ​ല​ത്തി​നു​ശേ​ഷം അ​ര​ങ്ങി​ലെ​ത്തി​യ ഗാ​യ​ക​ർ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​രാ​യ എം.​ജി. ശ്രീ​കു​മാ​ർ, സു​ജാ​ത, ഫ്രാ​ങ്കോ, സം​ഗീ​ത സം​വി​ധാ​യ​കാ​ൻ ബേ​ർ​ണി തു​ട​ങ്ങി​യ​വ​ർ ലൈ​വ് ആ​യി ആ​ശം​സ​ക​ളും നേ​ർ​ന്നി​രു​ന്നു . ഗാ​ന​മേ​ള​യോ​ടൊ​പ്പം ത​ന്നെ മാ​ർ​ക് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും, നാ​ട​ൻ ചെ​ണ്ട​മേ​ള​വും ഓ​ണ​പ്പാ​ട്ടു​ക​ളും , ക​ളി​ക​ളും, സം​ഗീ​ത​വും ഒ​ക്കെ ചേ​ർ​ന്ന് ഓ​ണ​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഓ​ർ​മ്മ​ക​ൾ അ​നു​സ്മ​രി​പ്പി​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ മാ​ർ​ക്ക് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ച്ച​ത്. മാ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സു​ദേ​വ് കു​ന്ന​ത്ത്, സു​നി​ൽ വ​രി​ക്കാ​ര, വ​രു​ണ്‍ നാ​യ​ർ, സ​പ്ന വി​ന​യ്, ശ്യാ​മ രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.