• Logo

Allied Publications

Europe
രാമയ്യ കോളജിലെ മെയിൽ നഴ്സുമാരുടെ പൂർവവിദ്യാർഥി സംഗമം 24, 25, 26 തീയതികളിൽ
Share
ഗ്ലോസ്റ്റർഷെയർ (ലണ്ടൻ) : രണ്ടര പതിറ്റാണ്ടിനുശേഷം ബാംഗളൂർ രാമയ്യ കോളജിൽ നിന്നും നഴ്സിംഗ് കഴിഞ്ഞ നൂറിലധികം നഴ്സുമാർ യുകെയിലുടനീളം ജോലി ചെയ്യുന്നുണ്ട്. 1994 97 ബാച്ചിലെ 30 നഴ്സുമാർ യുകെയിൽ മാത്രം ജോലി ചെയ്യുന്നു. ഇതിൽ 24 പേർ ചേർന്നാണ് പൂർവ വിദ്യാർഥി സംഗമം നടത്തുന്നത്.

സെപ്റ്റംബർ 24, 25, 26 തീയതികളിൽ യുകെയിലെ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക് ലോഡ്ജിനെ രാമയ്യാ മെയിൽ നഴ്‌സ് ഹോസ്റ്റലായി മാറ്റാനുള്ള ചുറ്റുവട്ടങ്ങൾ അണിയറയിൽ സജ്ജമായി കഴിഞ്ഞു. ബംഗളുരുവിലെ 9497 കാലഘട്ടം പുനരാവിഷ്കരിക്കുന്നതിന്‍റെ അക്ഷീണ പ്രയ്തനത്തിലാണ് ബോബൻ ഇലവുങ്കലിന്‍റേയും മാത്യു വി. ജോസഫിന്‍റേയും നേതൃത്വത്തിലൂള്ള ടീം.

ഏറ്റവും കൂടുതൽ മെയിൽ നഴ്സുമാർ പഠിച്ചിറങ്ങിയ നഴ്സിംഗ് ബാച്ച് എന്ന സവിശേഷതകൂടിയുണ്ട് ഈ ബാച്ചിന്: സാധാരണ ഗതിയിൽ എല്ലാ കോളജിലും മെയിൽ നഴ്സ് ആനുപാതം മൊത്തം സീറ്റിന്‍റെ 10 ശതമാനം ആണെന്നിരിക്കലും ഞങ്ങളുടെ ബാച്ചിൽ 45 ആൺകുട്ടികൾ നഴ്സിംഗ് പഠിച്ചു എന്നത് ഒരു സർവല റിക്കാർഡ് ആയി നിലകൊള്ളുന്നു.

കൊണ്ടും കൊടുത്തും കളിച്ചും ചിരിച്ചും കൗമാരത്തിന്‍റെ പൂർണതയിലും ചിന്താധാരയിലെ ശരിതെറ്റുകളെ മനോധർമ്മം കൊണ്ടു നേരിട്ടും ജീവിത പന്ഥാവിൽ വഴിത്തിരിവായി യുവത്വത്തിന്‍റെ പ്രശോഭിതയിൽ ഒരുമിച്ച് ചിന്തിച്ചും പ്രവർത്തിച്ചും പഠിച്ചും ജോലി ചെയ്തും സഹവസിച്ചും ജീവിച്ച, ജീവിതത്തിലാദ്യമായി വീടുവിട്ട് , നാടുവിട്ട് ജീവിക്കുന്നതിന്‍റെ നൊമ്പരങ്ങളറിയാതെ കൗമാരത്തിന്‍റെ കുറവുകളെ പൊറുത്തും യുവത്വത്തിന്റെ പ്രസരിപ്പുകളെ പോഷിപ്പിച്ചും ജീവിച്ച രാമയ്യ മെയിൽ നഴ്സിംഗ് ഹോസ്റ്റലിലെ പ്രഥമ അന്തേവാസികൾ കൂടിയാണ് 9497 ബാച്ചിലെ മെയിൽനഴ്സിംഗ് വിദ്യാർഥികൾ.

ഗ്ലാസ്ഗോ മുതൽ സൗത്താംപ്ടൺ വരെയുള്ള 9497 ബാച്ചിലെ 23 മെയിൽ നഴ്സുമാരാണ് പൂർവ വിദ്യാർഥി സംഗമത്തിൽ ഒത്തുചേരുന്നത്. പരിഭവങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനും സുഹൃദ് ബന്ധങ്ങൾ പുതുക്കലിനും അവലോകനങ്ങൾ നടത്താനുമായി ഒരുമിക്കുമ്പോൾ
തങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കുന്നതോടൊപ്പം, നഴ്സിംഗ് പഠന പൂർത്തീകരണത്തിന്‍റെ 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കൽ കൂടിയാവും ഈ കൂടിച്ചേരൽ .

ജിമ്മി ജോസഫ്

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.