• Logo

Allied Publications

Americas
ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ അ​മേ​രി​ക്ക രാ​ജ്യാ​ന്ത​ര ലേ​ഖ​ന മ​ത്സ​രം ന​ട​ത്തു​ന്നു
Share
ഫി​ല​ഡ​ൽ​ഫി​യ: ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ അ​മേ​രി​ക്ക​യും ഈ ​മ​ല​യാ​ളി​യും സം​യു​ക്ത​മാ​യി ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധ​മാ​യി രാ​ജ്യാ​ന്ത​ര ലേ​ഖ​ന മ​ത്സ​രം ന​ട​ത്തു​ന്നു.

ന്ധ​മ​യ​ക്കു​മ​രു​ന്ന് മു​ക്ത കേ​ര​ളം: രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​ടെ ദൗ​ത്യം (Drug Free Kerala : The Mission of Political Parties")വി​ഷ​യം. 1000 വാ​ക്കു​ക​ളി​ൽ ക​വി​യാ​ത്ത ലേ​ഖ​ന​മാ​ണ് വേ​ണ്ട​ത്. മ​ത്സ​ര​ത്തി​ന് പ്രാ​യ മാ​ന​ദ​ണ്ഡ​മി​ല്ല. ക്യാ​ഷ് അ​വാ​ർ​ഡു​ൾ​പ്പെ​ടെ​യാ​ണ് സ​മ്മാ​നം.

ഫൊ​ക്കാ​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റ​വു​മാ​ണ് മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​ർ. ഈ​സ്റ്റേ​ണ്‍ ടൈം (​അ​മേ​രി​ക്ക) ഒ​ക്ടോ​ബ​ർ 2 ശ​നി​യാ​ഴ്ച രാ​ത്രി 12 ന് ( (​ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ് ടൈം ​ഒ​ക്ടോ​ബ​റ​ർ മൂ​ന്നാം തി​യ​തി ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 10:30) gandhistudycircleamerica@gmail.com എ​ന്ന ഇ ​മെ​യി​ലി​ൽ ലേ​ഖ​നം ല​ഭി​യ്ക്ക​ണം.

ലേ​ഖ​നം മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​വ​രു​ത്. ലേ​ഖ​ന​ക​ർ​ത്താ​വി​ന്‍റെ പേ​ര്, മേ​ൽ​വി​ലാ​സം, വാ​ട്സാ​പ്പ് ഫോ​ണ്‍ ന​ന്പ​ർ, ഈ ​മെ​യി​ൽ അ​ഡ്ര​സ്‌​സ് എ​ന്നീ വി​വ​ര​ങ്ങ​ൾ ലേ​ഖ​ന​ത്തി​ന്‍റെ ക​വ​ർ പേ​ജി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. എ​ഴു​ത്തു​കാ​രും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ ജ​ഡ്ജിം​ഗ് പാ​ന​ൽ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

വി​ജ​യി​ക​ളെ ഡോ.​ഏ പി ​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജ·​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 15 ന് ​പ്ര​ഖ്യാ​പി​ക്കും. അ​വാ​ർ​ഡു​ക​ൾ കേ​ര​ള ദി​ന​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മാ​നി​ക്കും. നേ​രി​ട്ടു സ​ന്നി​ഹി​ത​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ വെ​സ്റ്റേ​ണ്‍ യൂ​ണി​യ​ൻ മു​ഖേ​ന​യും പ്ര​ശം​സാ പ​ത്ര​ങ്ങ​ൾ ഈ ​മെ​യി​ലി​ലൂ​ടെ​യും സ​മ്മാ​നി​ക്കും.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് ന​ട​വ​യ​ൽ 215 494 6420, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ: 215 605 7310.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​