• Logo

Allied Publications

Americas
ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​ന ദോ​വ​ല​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​നെ ആ​ദ​രി​ച്ചു
Share
ഷി​ക്കാ​ഗോ: പ്ര​വാ​സി ക്നാ​നാ​യ​ക്കാ​രു​ടെ പ്ര​ഥ​മ ദേ​വാ​ല​യ​മാ​യ ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കം സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.45 ന് ​ക്യ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ച് ആ​ഘോ​ഷി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ, ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രു​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഒ​രു​ക്ക​മാ​യു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം ജെ​യി​സ​ണ്‍ & നീ​തു ഐ​ക്ക​ര​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വി​വാ​ഹ സ​മ്മാ​ന​മാ​യി സ്പോ​ണ്‍​സ​ർ ചെ​യ്ത പു​തി​യ വ​ച​ന​വേ​ദി​ക​ൾ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വ് ആ​ശീ​ർ​വ​ദി​ച്ചു. തു​ട​ർ​ന്ന് ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​നെ ദൈ​വാ​ല​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും, ക്നാ​നാ​യ റീ​ജി​യ​ണ്‍ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. ഫാ. ​മു​ത്തോ​ല​ത്ത് എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും ക്യ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ചു.

പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ൽ, ദൈ​വ​പു​ത്ര​നാ​യി പി​റ​ന്ന് കു​രി​ശു​മ​ര​ണ​ത്തി​ലൂ​ടെ ര​ക്ഷ നേ​ടി​ത്ത​ന്ന ഈ​ശോ​യു​ടെ കാ​രു​ണ്യ​ത്തി​ലാ​ണ് ന​മ്മ​ൾ എ​പ്പോ​ഴും ആ​ശ്ര​യം വ​യ്ക്കേ​ണ്ട​തെ​ന്നും ഉ​ദ്ബോ​ധി​പ്പി​ച്ചു. അ​തോ​ടൊ​പ്പം ത​ന്നെ കു​ടും​ബാം​ങ്ങ​ൾ ത​മ്മി​ൽ സ്നേ​ഹ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ന​ല്ല ബ​ന്ധ​മു​ണ്ടാ​ക​ണ​മെ​ന്നും, ന​മു​ക്ക് ല​ഭി​ച്ച വി​ശ്വാ​സം മ​ക്ക​ൾ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി പാ​ര​ന്പ​ര്യ​ങ്ങ​ൾ കാ​ത്ത് സൂ​ക്ഷി​ച്ച് സ​ഭ​യേ​യും സ​മു​ദാ​യ​ത്തെ​യും മാ​ത്ര​മ​ല്ല രാ​ഷ്ട്ര​ത്തേ​യും വ​ള​ർ​ത്ത​ണ​മെ​ന്നും ഓ​ർ​മ്മ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വ് സീ​റോ മ​ല​ബാ​ർ സ​ഭ​ക്കും, ക്നാ​നാ​യ സ​മു​ദാ​യ​ത്തി​നും ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് അ​നു​സ്മ​രി​ച്ച് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ റീ​ജ​ണി​ന്‍റെ വ​ള​ർ​ച്ച​ക്ക് പി​താ​വി​ലു​ടെ ല​ഭി​ച്ച എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും ക്യ​ത​ഞ്ജ​ത അ​ർ​പ്പി​ച്ചു. പി​താ​വ് 1984ൽ ​നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ വ​ന്ന​തി​നു​ശേ​ഷ​മു​ള്ള സ​ഭാ ശു​ശ്രു​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളി​ൾ സേ​വ​നം ചെ​യ്ത കൈ​ക്കാ​ര·ാ​ർ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. ഫാ. ​മു​ത്തോ​ല​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​ന് മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

എ​ക്സി​ക്കൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ബ്രാ​ഹം അ​രീ​ച്ചി​റ​യി​ൽ, റ്റി​ജോ ക​മ്മാ​പ​റ​ന്പി​ൽ, സ​ണ്ണി മൂ​ക്കേ​ട്ട്, സാ​ബു മു​ത്തോ​ലം, ലെ​നി​ൻ ക​ണ്ണോ​ത്ത​റ, മേ​ഴ്സി ചെ​മ്മ​ല​ക്കു​ഴി, സ​ണ്ണി മു​ത്തോ​ലം, ബി​നോ​യി കി​ഴ​ക്ക​ന​ടി എ​ന്നി​വ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ബി​നോ​യ് സ്റ്റീ​ഫ​ൻ

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക