• Logo

Allied Publications

Australia & Oceania
ബി​സി​ന​സ് സം​രം​ഭ​ക അവാർഡിന് ഡോ. ​ചൈ​ത​ന്യ ഉ​ണ്ണി അർഹയായി
Share
മെ​ൽ​ബ​ണ്‍: ഒ​രേ​സ​മ​യം അ​മ്മ എ​ന്ന നി​ല​യി​ലും ബി​സി​ന​സ് സം​രം​ഭ​ക എ​ന്ന നി​ല​യി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ന ല​ക്ഷ്യ​മി​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ’ഓ​സ്മം​പ്ര​ണ​ർ 2021’ അ​വാ​ർ​ഡി​ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഡോ. ​ചൈ​ത​ന്യ ഉ​ണ്ണി (ഡോ. ​റ്റാ​നി​യ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​അ​ടു​ത്ത ന​വം​ബ​ർ 23 മു​ത​ൽ 25 വ​രെ സ​ണ്‍​ഷൈ​ൻ കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന ബി​സി​ന​സ് ക​ണ്‍​വെ​ൻ​ഷ​നി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തും ബി​സി​ന​സ് രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ മി​ക​വ് പു​ല​ർ​ത്തു​ന്ന ഡോ. ​ചൈ​ത​ന്യ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് എം​ബി​ബി​എ​സ് പാ​സാ​യ​ശേ​ഷം യു​കെ​യി​ൽ നി​ന്ന് ഡെ​ർ​മ​റ്റോ​ള​ജി​യി​ൽ ഉ​ന്ന​ത ബി​രു​ദം നേ​ടി​യാ​ണ് ചൈ​ത​ന്യ 2010 ൽ ​ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​ത്.

2021 ബി​സി​ന​സ് വു​മ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ർ അ​വാ​ർ​ഡ്, ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് 2020, ഇ​ന്ത്യ​ൻ ഓ​സ്ട്രേ​ലി​യ​ൻ ബി​സി​ന​സ് ആ​ന്‍റ് ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡ് എ​ന്നി​വ​യു​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​യാ​യി​ട്ടു​ണ്ട്.

ബി​സി​ന​സ് ന്യൂ​സ് ഓ​സ്ട്രേ​ലി​യ വ​ർ​ഷം തോ​റും ക​ണ്ടെ​ത്തു​ന്ന 100 മി​ക​ച്ച യു​വ സം​രം​ഭ​ക​രി​ൽ ഡോ. ​ചൈ​ത​ന്യ 2019ൽ 16ാം ​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

ഡോ. ​ചൈ​ത​ന്യ​യും ഭ​ർ​ത്താ​വ് ഡോ. ​അ​മീ​ർ ഹം​സ​യും ചേ​ർ​ന്ന് 2011 ക്വീ​ൻ​സ്ലാ​ൻ​ഡി​ലെ ഓ​ർ​മ്യൂ​വി​ൽ തു​ട​ക്ക​മി​ട്ട ആം​റ്റാ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഒ​രു ദ​ശാ​ബ്ദം കൊ​ണ്ട് നി​ര​വ​ധി ശാ​ഖ​ക​ളു​ള്ള പ്ര​സ്ഥാ​ന​മാ​യി മു​ന്നേ​റി​ക്ക​ഴി​ഞ്ഞു.

നാ​ൽ​പ​തി​ല​ധി​കം ഡോ​ക്ട​ർ​മാ​രാ​ണ് വി​വി​ധ സെ​ന്‍റ​റു​ക​ളി​ലാ​യി സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.
മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ, ഓ​സ്ട്രേ​ലി​യ​ക്കാ​ർ, മ​റ്റ് വി​വി​ധ രാ​ജ്യ​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ടീം.

​മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന് പു​റ​മേ സ്കി​ൻ ആ​ന്‍റ് ബ്യൂ​ട്ടി എ​ന്ന പേ​രി​ൽ സൗ​ന്ദ​ര്യ വ​ർ​ധ​ന​വി​ന് വേ​ണ്ടി​യു​ള്ള ത്വ​ക്ക് ചി​കി​ത്സാ സെ​ന്‍റ​റും ആ​രം​ഭി​ച്ചു. ചൈ​ത​ന്യ പേ​റ്റ​ന്‍റ് നേ​ടി വി​പ​ണി​യി​ലി​റ​ക്കി​യി​ട്ടു​ള്ള നി​ര​വ​ധി സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ് ഡോ. ​അ​മീ​ർ ഹം​സ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ അ​ർ​ഷാ​ൻ, അ​ർ​മാ​ൻ എ​ന്നി​വ​രു​മൊ​രു​മി​ച്ച് ക്വീ​ൻ​സ്ലാ​ൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ലാ​ണ് താ​മ​സം.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നോ​വ​ലി​സ്റ്റ് ഒ. ​ച​ന്തു​മേ​നോ​ന്‍റെ അ​ഞ്ചാം ത​ല​മു​റ​യി​ലെ കൊ​ച്ചു​മ​ക​ളാ​യ ഡോ. ​ചൈ​ത​ന്യ, മ​ര​ണ​പ്പെ​ട്ട സി​നി​മാ​താ​രം മോ​നി​ഷ​യു​ടെ മാ​താ​വ് ശ്രീ​ദേ​വി ഉ​ണ്ണി​യു​ടെ സ​ഹോ​ദ​ര​പു​ത്രി​യാ​ണ്.

റോ​ട്ട​റി ക്ല​ബ്ബ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​യ ചൈ​ത​ന്യ ലോ​ക കേ​ര​ള സ​ഭ​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളി​ൽ ഒ​രാ​ളാ​ണ്.

മി​ക​ച്ച ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ചൈ​ത​ന്യ, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി തു​ട​ങ്ങി​യ​വ​യി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ’ഈ ​ത​ണ​ലി​ൽ ഇ​ത്തി​രി​നേ​രം’ എ​ന്ന സി​നി​മ​യി​ൽ മ​മ്മു​ട്ടി ശോ​ഭ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യി വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ മാ​മ​ല​ശേ​രി

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു.
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു.
ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം.
മെൽബൺ : കോവിഡിന്‍റെ മൂർധന്യത്തിൽ ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആ
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം.
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ല