• Logo

Allied Publications

Americas
അ​ല​യു​ടെ വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം ന​വം​ബ​ർ ആ​റി​ന്
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ അ​ല​യു​ടെ വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം ന​വം​ബ​ർ ആ​റി​ന് ന​ട​ക്കും. അ​ല​യു​ടെ ബോ​ർ​ഡി​ന്‍റെ ശു​പാ​ർ​ശ​യ​നു​സ​രി​ച്ച് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലാ​ണ് പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ചു​മ​ത​ല​യേ​ൽ​ക്കു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ല​യു​ടെ വാ​ർ​ഷി​ക അം​ഗ​ത്വ പ​രി​പാ​ടി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ അ​ല കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അം​ഗ​ത്വം പു​തു​ക്കാ​നും ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 31 വ​രെ പു​തി​യ അം​ഗ​ങ്ങ​ളെ അ​ല​യി​ലേ​ക്ക് ചേ​ർ​ത്താ​നു​മു​ള്ള സ​മ​യ​മാ​ണ്. അ​ല​യു​ടെ വി​വി​ധ ചാ​പ്റ്റ​റു​ക​ളു​ടെ സ​മ്മേ​ള​നം ഈ ​കാ​ല​യ​ള​വി​ൽ ന​ട​ക്കും.

ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​സ​മ​യ​ത്താ​ണ് ന​ട​ക്കു​ക. അ​ല ക​ഴി​ഞ്ഞ വ​ർ​ഷം ക​ലാ സാം​സ്്കാ​രി​ക രം​ഗ​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൊ​തു​സേ​വ​ന രം​ഗ​ത്ത് ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് അ​ല ന​ട​ത്തു​ന്ന അ​ല അ​ക്കാ​ദ​മി, അ​ല സ്കോ​ള​ർ​ഷി​പ്പ്, അ​ല കെ​യ​ർ എ​ന്നീ പ​രി​പാ​ടി​ക​ൾ മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

അ​ല​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പി ​രാ​ജീ​വ് അ​ല എ​ക്സി​ക്യൂ​ട്ടീ​വി​ന് ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും പു​തി​യ പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യാ​നാ​ണ് അ​ല ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷി​ജി അ​ല​ക്സ് അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്