• Logo

Allied Publications

Europe
വീ​ണ്ടും ടി​വി സം​വാ​ദ​ത്തി​നൊ​രു​ങ്ങി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി​ക​ൾ
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ടു​ത്ത ടെ​ലി​വി​ഷ​ൻ സം​വാ​ദ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്നു. നി​ല​വി​ലു​ള്ള അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ എ​സ്പി​ഡി സ്ഥാ​നാ​ർ​ഥി ഒ​ലാ​ഫ് ഷോ​ൾ​സാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​വു​മാ​യു​ള്ള വ്യ​ത്യാ​സം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സി​ഡി​യു സ്ഥാ​നാ​ർ​ഥി ആ​ർ​മി​ൻ ലാ​ഷെ. ഇ​ര​വ​രു​മാ​യും ക​ടു​ത്ത പോ​രാ​ട്ട​ത്തി​നു ക​ച്ച​കെ​ട്ടി ഗ്രീ​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി അ​ന്ന​ലേ​ന ബെ​യ​ർ​ബോ​ക്കും രം​ഗ​ത്തു​ണ്ട്.

മെ​ർ​ക്ക​ൽ യു​ഗ​ത്തി​ന് അ​ന്ത്യം കു​റി​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് സി​ഡി​യു സി​എ​സ്യു സ​ഖ്യ​ത്തി​ന് അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. ദീ​ർ​ഘ​കാ​ല​ത്തി​നു​ശേ​ഷം അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് എ​സ്പി​ഡി ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ, പ​രി​സ്ഥി​തി​വാ​ദ​ത്തി​ലൂ​ന്നി​യ സ​മാ​ന്ത​ര മു​ന്നേ​റ്റം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യം.

സി​ഡി​യു സി​എ​സ്യു സ​ഖ്യ​ത്തി​ന് ഏ​റ്റ​വും പു​തി​യ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത് 20 ശ​ത​മാ​നം ജ​ന​പി​ന്തു​ണ മാ​ത്ര​മാ​ണ്. എ​സ്പി​ഡി​ക്ക് 26. ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യാ​യ എ​സ്പി​ഡി ഇ​പ്പോ​ഴേ അ​നൗ​പ​ചാ​രി​ക​മാ​യി ആ​രാ​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ട​തു​പ​ക്ഷ സ​ഖ്യ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​ത്ത എ​സ്പി​ഡി നി​ല​പാ​ട് ത​ന്നെ​യാ​ണ് അ​പൂ​ർ​വ​മാ​യൊ​രു പ്ര​ചാ​ര​ണ ഇ​ട​പെ​ട​ലി​ൽ മെ​ർ​ക്ക​ൽ മു​ന്നോ​ട്ടു വ​ച്ച പ്ര​ധാ​ന ആ​യു​ധ​വും. ഇ​ത് രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്നും സി​ഡി​യു സി​എ​സ്യു സ​ഖ്യം അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​താ​യി​രി​ക്കും ജ​ർ​മ​നി​യു​ടെ ന​ല്ല ഭാ​വി​ക്കു യോ​ജി​ക്കു​ക എ​ന്നും അ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ഗ്രീ​ൻ പാ​ർ​ട്ടി​ക്ക് 15 ശ​ത​മാ​നം പി​ന്തു​ണ മാ​ത്ര​മാ​ണ് നി​ല​വി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ൾ​ക്കൊ​ന്നും ഒ​റ്റ​യ്ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ൻ ഇ​ട​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത പാ​ർ​ല​മെ​ന്‍റി​ൽ ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ റോ​ൾ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും. ഈ ​മാ​സം 26 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.​

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.