• Logo

Allied Publications

Europe
ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്തി​നു സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്
Share
ഡ​ബ്ലി​ൻ: മൂ​ന്നു​വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്തി​നു ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​മൂ​ഹം സ​മു​ചി​ത യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​ബ്ലി​ൻ സോ​ണ​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യു​ടേ​യും കു​ർ​ബാ​ന സെ​ന്‍റ​ർ ക​മ്മ​റ്റി​ക​ളു​ടേ​യും സം​യു​ക്ത മീ​റ്റിം​ഗി​ൽ ഡ​ബ്ലി​ൻ സോ​ണ​ൽ ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ ട്ര​സ്റ്റി​മാ​രാ​യ സീ​ജോ കാ​ച്ച​പ്പ​ള്ളി, ബെ​ന്നി ജോ​ണ്‍, സു​രേ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. അ​ച്ച​ന്‍റെ സേ​വ​ന​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടേ​യും യു​വ​ജ​ന​ങ്ങ​ളു​ടേ​യും ഇ​ട​യി​ൽ ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന​ന്ദി​യോ​ടെ സ്മ​രി​ച്ച ഫാ. ​ക്ല​മ​ന്‍റ്, അ​ച്ച​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​യ​ർ​ല​ൻ​ഡ് കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് / ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളും അ​ച്ച​ന്‍റെ ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബ്രേ, ​ബ്ലാ​ക്ക്റോ​ക്ക്, താ​ല കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളും, മ​റ്റു കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളും പ്ര​ത്യേ​ക​മാ​യി യാ​ത്ര​യ​യ​പ്പു ന​ൽ​കി​യി​രു​ന്നു.

അ​യ​ർ​ല​ൻ​ഡ് എ​സ്എം​വൈ​എം ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​രാ​ജേ​ഷ് യു​വ​ജ​ന​ങ്ങ​ളെ സ​ഭ​യു​ടേ​യും സ​മൂ​ഹ​ത്തി​ന്േ‍​റ​യും മു​ൻ​നി​ര​യി​ലേ​യ്ക്ക് എ​ത്തി​ക്കു​വാ​ൻ നി​ര​വ​ധി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. കു​ട്ടി​ക​ളെ അ​ൾ​ത്താ​ര ശു​ശ്രൂ​ഷി​ക​ളാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ലും സ​ഭ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

ത​ല​ശേ​രി അ​തി​രൂ​പ​താ അം​ഗ​മാ​യ ഫാ. ​രാ​ജേ​ഷ് ത​ല​ശേ​രി അ​തി​രൂ​പ​താ സി​എം​എ​ൽ, എ​കെ​സി​സി എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. സൈ​ക്കോ​ള​ജി​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ശേ​ഷം എം​ബി​എ., എം​ഫി​ൽ ബി​രു​ദ​ങ്ങ​ൾ നേ​ടി​യ ഫാ. ​രാ​ജേ​ഷ് ഡ​ബ്ലി​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ ഇ​മി​ഗ്ര​ന്‍റ് യൂ​ത്തി​ന്‍റെ സൈ​ക്കോ​ള​ജി​യി​ൽ ഡോ​ക്ട്ര​ൽ റി​സേ​ർ​ച്ചി​നാ​യാ​ണ് പോ​കു​ന്ന​ത്. അ​തോ​ടൊ​പ്പം ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യി​ലെ ബാ​ലി​മ​ൻ ഇ​ട​വ​ക​യി​ലും സേ​വ​നം ചെ​യ്യും.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.