• Logo

Allied Publications

Middle East & Gulf
കി​യ സു​കൃ​തം 2021 ബി​ഡി​കെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ് അ​സോ​സി​യേ​ഷ​ൻ (കി​യ) ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി​ഡി​കെ) കു​വൈ​റ്റ് ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. അ​ദാ​ൻ ബ്ല​ഡ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ൻ​റ​റി​ൽ ന​ട​ത്തി​യ ക്യാ​ന്പ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ.​സ​ജ്ന മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​സ​ന്ധി നി​റ​ഞ്ഞ കാ​ല​ത്തും ര​ക്ത​ദാ​നം പോ​ലെ മ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ന്ന​ദ്ധ​മാ​യ കി​യ​യെ അ​വ​ർ പ്ര​ശം​സി​ച്ചു. മ​നു​ഷ്യ ജീ​വി​ത​ത്തി​ൽ ചെ​യ്യാ​നാ​കു​ന്ന ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ര​ക്ത​ദാ​ന​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കി​യ പ്ര​ഡി​ഡ​ന്‍റ് ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ​യും ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് കി​യ സു​കൃ​തം 2021 എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. കി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​യ​കു​മാ​രി, വ​നി​ത പേ​ഴ്സ​ണ്‍, ഡൊ​മി​നി​ക് അ​ഡ്വൈ​സ​റി മെ​ന്പ​ർ (കെ ​ഇ​എ ) മ​നോ​ജ് മാ​വേ​ലി​ക്ക​ര (ബി​ഡി​കെ )എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷെ​റി​ൽ, രോ​ഹി​ത് എ​ന്നി​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തി.

ഡോ.​സ​ജ്ന മു​ഹ​മ്മ​ദി​ന് ഷെ​റി​ൻ മാ​ത്യു​വും ബി​ഡി​കെ​യ്ക്ക് സ​ന്തോ​ഷ് കു​മാ​റും
, രോ​ഹി​തി​ന് ഹ​രീ​ന്ദ്ര​നും, ഷെ​റി​ലി​ന് ജ​യ​കു​മാ​രി​യും ഉ​പ​ഹാ​രം ന​ൽ​കി. പ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലും
ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ത്ത​തി​ന് അ​സോ​സി​യേ​ഷ​നു​ള​ള പ്ര​ശം​സാ​ഫ​ല​കം രാ​ജ​ൻ തോ​ട്ട​ത്തി​ൽ ബി​ഡി​കെ കൈ​മാ​റി. ര​ക്ത​ദാ​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡോ. ​സ​ജ്ന മു​ഹ​മ്മ​ദ് വി​ത​ര​ണം ചെ​യ്തു. ജി​തി​ൻ ജോ​സ് ബി​ഡി​കെ ന​ന്ദി പ​റ​ഞ്ഞു. കി​യ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്നോ​ണം അ​തി​ഥി​യാ​യെ​ത്തി​യ ഡോ. ​സ​ജ്ന മു​ഹ​മ്മ​ദും ര​ക്തം ദാ​നം ചെ​യ്തു.

കോ​വി​ഡ് തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കി​യ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.
മാ​ന​വി​ക​ത​യു​ടെ ആ​ഘോ​ഷ​മാ​ണ് ഓ​ണം എ​ന്ന​തി​നാ​ലാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൻ​റെ ഭാ​ഗ​മാ​യി മ​നു​ഷ്യ​ത്വ​ത്തി​ൽ ഉൗ​ന്നി​യു​ള്ള ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കി​യ പ്ര​സി​ഡ​ൻ​റ് ഷെ​റി​ൻ മാ​ത്യു പ​റ​ഞ്ഞു.​ഈ പ​രി​പാ​ടി വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച സ്പോ​ണ്‍​സ​റാ​യ ബി​ഇ​സി, കാ​ലി​ക്ക​റ്റ് ലൈ​വ് എ​ക്സ്പ്ര​സ്, ബ​ദ​ർ അ​ൽ സ​മ ക്കും ​ന​ന്ദി അ​റി​യി​ച്ചു.

ഓ​ണ​ത്തി​ന്‍റെ പൊ​ലി​മ​യു​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി​യി​രു​ന്നു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മൂ​ന്നു​ത​രം പാ​യ​സ​വും ന​ൽ​കി. ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന ഷെ​റി​ലി​ന്‍റെ ഓ​ണ​പ്പാ​ട്ടും മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും ര​ക്ത​ദാ​ന ക്യാ​ന്പി​ന് വേ​റി​ട്ട രൂ​പം ന​ൽ​കി. ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​രാ​യ ബീ​ന, ജോ​ളി, ജി​ഞ്ചു, അ​നി, ന​ളി​നാ​ക്ഷ​ൻ, ദീ​പു ച​ന്ദ്ര​ൻ, കെ​വി​ൻ, മാ​ർ​ട്ടി​ൻ, വേ​ണു​ഗോ​പാ​ൽ, ക​ലേ​ഷ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത