• Logo

Allied Publications

Americas
ച​ങ്ങ​നാ​ശേ​രി കു​ട്ട​നാ​ട് പി​ക്നി​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ഷി​ക്കാ​ഗോ: സ​ഹ​വ​സി​ക്കാ​നും സ​ഹ​ക​രി​ക്കാ​നും സ​ഹ​ജീ​വി​ക​ളെ പ​രി​ഗ​ണി​ക്കാ​നും ത​യാ​റാ​യാ​ൽ പ​രി​മി​ത വി​ഭ​വ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച ച​ങ്ങ​നാ​ശേ​രി കു​ട്ട​നാ​ട് പി​ക്നി​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യി.

ഷി​ക്കാ​ഗോ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ച​ങ്ങ​നാ​ശേ​രി കു​ട്ട​നാ​ട് നി​വാ​സി​ക​ളും, ച​ങ്ങ​നാ​ശേ​രി എ​സ്ബി അ​സം​പ്ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സെ​പ്റ്റം​ബ​ർ പ​തി​നൊ​ന്നി​നു പ​ക​ൽ മോ​ർ​ട്ട​ൻ​ഗ്രോ​വി​ലു​ള്ള ലി​ൻ​സ് വു​ഡ് പാ​ർ​ക്കി​ലേ​ക്ക് ന​ട​ത്തി​യ ച​ങ്ങ​നാ​ശേ​രി കു​ട്ട​നാ​ട് പി​ക്നി​ക്കി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പു​ക​ൾ.

രാ​വി​ലെ പ​ത്തി​ന് പി​ക്നി​ക്ക് ആ​രം​ഭി​ച്ചു. ജോ​സ​ഫ് നെ​ല്ലു​വേ​ലി പി​ക്നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​നോ​ജ് തോ​മ​സ്, സ​ണ്ണി വ​ള്ളി​ക്ക​ളം, ബി​ജി കൊ​ല്ലാ​പു​രം എ​ന്നി​വ​ർ യ​ഥാ​ക്ര​മം സ്വാ​ഗ​ത​വും ആ​ശം​സ​യും ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ട്ടാ​യ്മ​യു​ടെ വൈ​വി​ധ്യ​ത, ജ​ന​സാ​ന്നി​ധ്യം, അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ, പ്രാ​യ​ഭേ​ദ​മെ​ന്യേ വി​വി​ധ മ​ത്സ​ര വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ പ​ങ്കെ​ടു​ത്ത ഏ​വ​രേ​യും കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ജ​ന​ക​വും സ​ജീ​വ​വു​മാ​ക്കി​ക്കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

പി​ക്നി​ക്ക് വൈ​കു​ന്നേ​രം ആ​റി​ന് പ​ര്യ​വ​സാ​നി​ച്ചു. പി​ക്നി​ക്കി​ന്‍റെ വി​ജ​യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് മ​നോ​ജ് തോ​മ​സ് (ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ), കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ ബി​ജി കൊ​ല്ലാ​പു​രം, ബോ​ബ​ൻ ക​ള​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​ന്പി​ൽ, ഷി​ബു അ​ഗ​സ്റ്റി​ൻ, ജോ​ഷി വ​ള്ളി​ക്ക​ളം, ജോ​ജോ വെ​ങ്ങാ​ന്ത​റ, രാ​ജ​ൻ ത​ല​വ​ടി, സാ​ലി​ച്ച​ൻ താ​യ​ങ്ക​രി, സ​ണ്ണി വ​ള്ളി​ക്ക​ളം, ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ് വ​ട​ക്കേ​വീ​ട്

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​