• Logo

Allied Publications

Americas
ഡോ. ​എം.​വി. പി​ള്ള​യെ ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യി നി​യ​മി​ച്ചു
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ കാ​ൻ​സ​ർ രോ​ഗ​വി​ദ​ഗ്ദ​നും തോ​മ​സ് ജ​ഫ​ർ​സ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ങ്കോ​ള​ജി ക്ലി​നി​ക്ക​ൽ പ്ര​ഫ​സ​റു​മാ​യ ഡോ. ​എം. വി. ​പി​ള്ള​യെ ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ കാ​ൻ​സ​ർ കെ​യ​ർ ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യി നി​യ​മി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ നെ​റ്റ്വ​ർ​ക്ക് ഫോ​ർ കാ​ൻ​സ​ർ ട്രീ​റ്റ്മെ​ന്‍റ് ആ​ന്‍റ് റി​സെ​ർ​ച്ച് സം​ഘ​ട​ന​യു​ടെ (ക​ച​ഇ​ഠ​ഞ ഡ​ട​അ) പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഡോ. ​എം. വി. ​പി​ള്ള. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ച​താ​യി ഡോ. ​പി​ള്ള പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കാ​ൻ​സ​ർ കെ​യ​ർ ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യി തു​ട​ര​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡോ. ​പി​ള്ള പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ അ​വ​സ​ര​മാ​യി ഈ ​നി​യ​മ​ന​ത്തെ കാ​ണു​ന്ന​താ​യി പി​ള്ള പ​റ​ഞ്ഞു. ന​മ്മു​ടെ രാ​ജ്യ​ത്തി​നും ഇ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ കാ​ൻ​സ​ർ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ റീ​ജ​ണ്‍ കാ​ൻ​സ​ർ സെ​ന്‍റ​ർ (കേ​ര​ള) ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗ​ത്വ​വും ഇ​തോ​ടൊ​പ്പം ഡോ. ​പി​ള്ള​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ആ​ധു​നി​ക കാ​ൻ​സ​ർ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കേ​ര​ള​ത്തി​ലും ല​ഭ്യ​മാ​ക്കു​മെ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റു​ന്ന​തി​ന് എ​ല്ലാ​വ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഡോ. ​പി​ള്ള പ​റ​ഞ്ഞു.

യു​എ​സ് യൂ​ണി​വേ​ഴ്സി​റ്റി കാ​ൻ​സ​ർ സെ​ന്‍റ​റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു തൃ​ശൂ​രി​ലു​ള്ള കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ്, പി​എ​ച്ച്ഡി അ​ക്കാ​ദ​മി​ക്ക് പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യെ​യി​ൽ, മ​യോ, തോ​മ​സ് ജ​ഫ​ർ​സ​ണ്‍ സെ​ന്‍റ​റു​ക​ളാ​ണ് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണ​വും പ്രാ​ർ​ഥ​ന​യും ഡാ​ല​സി​ലു​ള്ള ഡോ. ​എം. വി. ​പി​ള്ള അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.