• Logo

Allied Publications

Europe
ബെഥേലിൽ സെഹിയോൻ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ
Share
ലണ്ടൻ: ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹാശിസുകളോടെ കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ സെപ്റ്റംബർ 11 ന് ബർമിങ്ഹാം ബെഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കും.

വിവിധ ദേശങ്ങളിൽ നിന്നും വിശ്വാസികൾ കോച്ചുകളിലും മാറ്റുവാഹനങ്ങളിലുമായി നാളെ കൺവെൻഷൻ സെന്‍ററിൽ എത്തിച്ചേരും . എന്നാൽ ദിവസങ്ങൾക്കുമുമ്പേ ബെഥേലിലെ മുഴുവൻ സീറ്റുകളിലേക്കും മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയായതിനാൽ മറ്റുള്ളവർക്കായി ശുശ്രൂഷകൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും . സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിൽ കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് .

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രി സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്‍റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. മാത്രവുമല്ല യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയുമാണ് .

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ, തുടങ്ങിയ നിരവധി വചന പ്രഘോഷകരും സന്തോഷ് കരുമത്ര , ഡോ. ജോൺ ഡി , സന്തോഷ് ടി , റെജി കൊട്ടാരം , സാബു ആറുതൊട്ടി തുടങ്ങിയ നിരവധി അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് . കർദ്ദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ , ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരും സെഹിയോനിൽ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട് .

പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. ഷൈജു നടുവത്താനിയിലാണ് കൺവൻഷൻ നയിക്കുക. മോൺ. മാർക്ക് ക്രിസ്പ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .

കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം , ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും കൺവൻഷനിൽ ഉണ്ടായിരിക്കും. വിശുദ്ധ കുർബാന,വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, കുമ്പസാരം , സ്പിരിച്വൽ ഷെയറിംഗ് എന്നിവ ശുശ്രൂഷയുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬, ബിജു എബ്രഹാം 07859 890267, ജോബി ഫ്രാൻസിസ് 07588 809478.

റിപ്പോർട്ട്: ബാബു ജോസഫ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.