• Logo

Allied Publications

Americas
മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​ജേ​ഴ്സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി(​മ​ഞ്ച്)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​രാ​മ​സി​ൽ നി​ന്നു​ള്ള രേ​വ പ​വി​ത്ര​നും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചെ​റി​ഹി​ൽ വൂ​റീ​സി​ലു​ള്ള സി​ദ്ധാ​ർ​ഥ് പി​ള്ള എ​ന്നി​വ​രും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ൽ​മൂ​ഡ്ലു​പാ​ർ​ക്ക്ള്ള നി​മ്മി റോ​യി ര​ണ്ടാം സ്ഥാ​ന​വും ബ്ലൂം​ഫീ​ൽ​ഡി​ലു​ള്ള അ​ൻ​സോ ബി​ജോ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഈ​സ്റ്റ് ഹാ​നോ​വ​റി​ലു​ള്ള ചെ​ൽ​സി ജോ​സ​ഫി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഈ​സ്റ്റ് ഹാ​നോ​വ​റി​ൽ നി​ന്നു ത​ന്നെ​യു​ള്ള ജി​സ്മി മാ​ത്യു​വി​നാ​ണ് മൂ​ന്നാം സ​മ്മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​ജേ​ഴ്സി സ​ന്ദ​ർ​ശി​ച്ച ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ആ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട്ട​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ഗാ​രി നാ​യ​ർ വി​ജ​യി​ക​ളു​ടെ ലി​സ്റ്റ് അ​വ​ത​രി​പ്പി​ച്ചു. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി ഫൊ​ക്കാ​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി ക​ല്ല​കാ​വു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​പാ​റ്റേ​ഴ്സ​ണി​ലു​ള്ള സെ​യി​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കു​മെ​ന്ന് മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ ഗി​രീ​ഷ് (ഗാ​രി)​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ണ്ട് ര​ഞ്ജി​ത്ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​നി രാ​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി ക​ല്ല​കാ​വു​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ഞ്ചി​ന്‍റെ അ​ഭി​മി​ഖ്യ​ത്തി​ലു​ള്ള വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ലാ​യി​രി​ക്കും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ക. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി മ​ത്സ​രി​ച്ച എ​ല്ലാ ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ നൃ​ത്താ​ധ്യാ​പ​ക​രാ​യ വാ​ഷിം​ഗ്ട​ണി​ൽ നി​ന്നു​ള്ള ഡോ. ​ക​ല ഷ​ഹി, ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ബി​ന്ധ്യ ശ​ബ​രി, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​ട​ച്ചു​പൂ​ട്ടി ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹ​നം ന​ൽ​കു​വാ​ൻ വേ​ണ്ടി 2020 ലാ​ണ് വെ​ർ​ച്ച്വ​ൽ ആ​യി ഡാ​ൻ​സ് മ​ത്സ​രം ന​ട​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് നി​ര​വ​ധി യു​വ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര·ാ​രും ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ത്സ​രാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ ഇ​രു​ന്നു​കൊ​ണ്ടു ത​ന്നെ റെ​ക്കോ​ർ​ഡ് ചെ​യ്ത വീ​ഡി​യോ ക​ണ്ട് വി​ല​യി​രു​ത്തി​യ വി​ധി ക​ർ​ത്താ​ക്ക​ൾ അ​വ​രി​ൽ നി​ന്ന് ഫൈ​ന​ലി​സ്റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​മ​സി​ൽ താ​മ​സി​ക്കു​ന്ന പ​വി​ത്ര​ൻ തൈ​ക്ക​ണ്ടി മി​നി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ രേ​വ പ​വി​ത്ര​ൻ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ​വി​ത്ര​ൻ സോ​ഫ്റ്റ്വെ​യ​ർ എ​ഞ്ചി​നീ​യ​റാ​ണ്. അ​മ്മ മി​നി ലൈ​ബ്രേ​റി​യ​നും സെ​ർ​ട്ടി​ഫൈ​ഡ് സൂം​ബ പ​രി​ശീ​ല​ക​യു​മാ​ണ്. ക​രു​ണ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് മി​നി. പ്രീ ​മെ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​ണ് രേ​വ. എ​ൻ.​ജെ.​ഐ ടീ​യി​ൽ നി​ന്നും ക​ന്പ്യൂ​ട്ട​ർ എ​ഞ്ചി​നീ​റി​ങ്ങി​ൽ ബി​രു​ദം നേ​ടി​യ രേ​വ​യു​ടെ മൂ​ത്ത സ​ഹോ​ദ​രി റി​യ​യും രേ​വ​യും ഈ ​വ​ർ​ഷം ഒ​രു​മി​ച്ചാ​ണ് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഗു​രു ബീ​ന മേ​നോ​ന്‍റെ ശി​ഷ്യ​രാ​ണ് ഇ​രു​വ​രും.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ നി​മ്മി റോ​യി ന്യൂ​ജേ​ഴ്സി​യി​ലെ പ്ര​മു​ഖ ജ​ന​റ​ൽ കോ​ണ്‍​ട്രാ​ക്ട​ർ റോ​യി പെ​രു​മാ​ട്ടി​ടെ​സി മോ​ൾ റോ​യി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​ണ്. അ​മ്മ ന​ഴ്സ് ആ​യി സേ​വ​നം ചെ​യ്യു​ന്നു. ഏ​ക സ​ഹോ​ദ​ര​ൻ നെ​വി​ൻ റോ​യി ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സീ​റ്റ​ൻ ഹാ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ.​ടി. വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഗു​രു ബി​ന്ദ്യ ശ​ബ​രി​യു​ടെ ശി​ഷ്യ​യാ​യ നി​മ്മി മൂ​ന്നു വ​ർ​ഷം മു​ൻ​പ് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യി​രു​ന്നു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​ൻ​സോ ബി​ജോ​ലി​ഷ ദ​ന്പ​തി​ക​ളു​ടെ (നേ​ഴ്സ് ആ​യി​രു​ന്നു). ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ഓ​സ്റ്റി​ൻ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പി​താ​വ് ബി​ജോ മോ​ണ്ട് ക്ലെ​യ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജോ​ലി ചെ​യ്യു​ന്നു. മോ​ണ്ട് ക്ലെ​യ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​യി​ൽ അ​ക്കൗ​ണ്ടി​ങ്ങി​ൽ ഡ​യ​റ​ക്റ്റ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ൽ ചേ​ർ​ന്ന അ​ൻ​സാ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സോ​മ​ർ​സെ​റ്റ് സൈ​ന്‍റ്റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് പ​ള്ളി​യി​ലെ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പി​ക​യാ​യ ബ്രി​ഡ്ജ് വാ​ട്ട​റി​ലു​ള്ള ഭാ​ര​ത് നൃ​ത്യ അ​ക്കാ​ഡ​മി​യി​ലെ രേ​ഖ ശ്രീ​നി​വാ​സ​ന്‍റെ കീ​ഴി​ലാ​ണ് നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന​ത്.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സി​ദ്ധാ​ർ​ഥ് പി​ള്ള ചെ​റി​ഹി​ൽ വൂ​റീ​സി​ലു​ള്ള ഐ.​ടി.​മാ​ർ​ക്ക​റ്റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് രാ​ജേ​ഷ് പി​ള്ള അ​ർ​ച്ച​ന പി​ള്ള ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ്. മും​ബൈ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ഈ 11 ​വ​യ​സു​കാ​ര​ൻ ര​ണ്ടു വ​ർ​ഷം മു​ൻ​പ് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന​ത്. സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രം​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം തേ​ടു​ന്നു​ണ്ട്.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ചെ​ൽ​സി ജോ​സ​ഫ് ഈ​സ്റ്റ് ഹാ​നോ​വ​റി​ലു​ള്ള രേ​ശു മാ​യാ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ സി​യാ​ൻ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പി​താ​വ് രേ​ശു ഫ​ർ​മ​സി​സ്റ്റും അ​മ്മ മാ​യാ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സും പി.​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ഗു​രു ബീ​ന മേ​നോ​ന്‍റെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു.

മൂ​ന്നാം സ്ഥാ​നം നേ​ടി​യ ജി​സ്മി മാ​ത്യു ഈ​സ്റ്റ് ഹാ​നോ​വ​റി​ലു​ള്ള ലി​ന്േ‍​റാ ജി​നു ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൾ ആ​ണ്. ഐ.​ടി. എ​ഞ്ചി​നീ​യ​ർ ആ​ണ് പി​താ​വ് ലി​ന്േ‍​റാ. അ​മ്മ ജി​നു ന​ഴ്സ് ആ​ണ്. ഇ​ള​യ സ​ഹോ​ദ​രി ജൂ​ഡി​ത്തി​നൊ​പ്പം ഗു​രു ബി​ന്ദ്യ ശ​ബ​രി​യി​ൽ നി​ന്ന് നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു. ഏ​ക സ​ഹോ​ദ​ര​ൻ ജെ​യ്സ​ണ്‍.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.