• Logo

Allied Publications

Middle East & Gulf
ദു​ബാ​യ് എ​ക്സ്പോ​യി​ൽ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ വി​സ്മ​യ​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ
Share
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യ് എ​ക്സ്പോ​യി​ൽ അ​ത്ഭു​ത​ങ്ങ​ളു​മാ​യി ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ വി​സ്മ​യ​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും പൈ​തൃ​ക​വും ശാ​സ്ത്ര​മു​ന്നേ​റ്റ​ങ്ങ​ളു​ടേ​യും നേ​ർ​കാ​ഴ്ച​ക​ൾ പ​വി​ലി​യ​നി​ൽ സ​ജ്ജീ​ക​രി​ക്കും. ദു​ബാ​യ് എ​ക്സ്പോ​യി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ സം​ബ​ന്ധി​ച്ച് കു​വൈ​റ്റി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും സ്വ​ദേ​ശി​ക​ളോ​ടും ഇ​ന്ത്യ​ക്കാ​രോ​ടും ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. എം​ബ​സി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അം​ബാ​സി​ഡ​ർ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഇ​വ​ൻ​റാ​യ ദു​ബൈ എ​ക്സ്പോ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക സ്മ​ര​ണ​യാ​ണ് ഇ​ന്ത്യ​ൻ പ​വി​ലി​യ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​മു​ള്ള ഏ​ഴ​ര പ​തി​റ്റാ​ണ്ടി​ലെ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കും. ച​ലി​ക്കു​ന്ന 600 വ​ർ​ണ ബ്ലോ​ക്കു​ക​ൾ​കൊ​ണ്ട് തീ​ർ​ത്ത​താ​ണ് ക​വാ​ടം.

ഇ​ന്ത്യ മു​ന്നോ​ട്ട് എ​ന്ന ആ​ശ​യ​മാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. നാ​ലു നി​ല​ക​ളി​ലാ​യി ഒ​രു​ക്കി​യ പ​വി​ലി​യ​ന് ര​ണ്ടു ഭാ​ഗ​മാ​ണു​ള്ള​ത്. കാ​ലാ​വ​സ്ഥ​ജൈ​വ വൈ​വി​ധ്യം, ബ​ഹി​രാ​കാ​ശം, ഗ്രാ​മ ന​ഗ​ര വി​ക​സ​നം, ജ​ല​വും ജീ​വി​ത​വും, സ​ഹി​ഷ്ണു​ത, വി​ജ്ഞാ​നം, യാ​ത്ര​യും ബ​ന്ധ​ങ്ങ​ളും, കൃ​ഷി​യും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും, ആ​രോ​ഗ്യ​വും സ​മാ​ധാ​ന​വും, അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ൾ, സു​വ​ർ​ണ ജൂ​ബി​ലി എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ്ര​ദ​ർ​ശ​നം. രാ​ജ്യം അ​ഞ്ച് ട്രി​ല്യ​ണ്‍ സ​ന്പ​ദ്വ​സ്ഥ​യി​ലേ​ക്കു​ള്ള കു​തി​പ്പി​ലാ​ണെ​ന്നും ലോ​ക​ത്തി​ലെ ത​ന്നെ മി​ക​ച്ച സാ​ന്പ​ത്തി​ക ശ​ക്തി​യാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണെ​ന്നും സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.