• Logo

Allied Publications

Americas
കോ​ണ്‍​ഗ്ര​സ് നേ​താ​ക്കന്മാ​ർ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് പിന്മാ​റ​ണം: ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്
Share
ഫ്ളോ​റി​ഡ: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്കന്മാ​ർ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ൽ നി​ന്നും പിന്മാ​റ​ണ​മെ​ന്ന് ഐ​ഒ​സി (യു​എ​സ്എ) കേ​ര​ള ചാ​പ്റ്റ​ർ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്. തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ താ​ഴെ​ത്ത​ട്ടു മു​ത​ലു​ള്ള നേ​താ​ക്ക​ൻ​മാ​ർ ഒ​രു​മ​യോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഇ​വി​ടെ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​മ​ല്ല പ്ര​ശ്നം. ഓ​രോ​രു​ത്ത​രു​ടെ​യും സ്ഥാ​ന​മാ​ന​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. അ​തി​നു മാ​റ്റം വ​ര​ണം. ചെ​റു​പ്പ​ക്കാ​രാ​യ പു​തി​യ നേ​താ​ക്ക​ളും പ​രി​ച​യ​സ​ന്പ​ന്ന​രാ​യ സീ​നി​യ​ർ നേ​താ​ക്ക​ളും ഒ​രേ മ​ന​ന​സോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​രെ​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ്യ​ക്തി​ക​ൾ ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യെ​ക്കാ​ൾ വ​ലു​ത് പാ​ർ​ട്ടി​യാ​ണ്. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​നം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ന്ന​താ​ണ്. ഇ​നി അ​തി​ൻ​മേ​ൽ ച​ർ​ച്ച​ക​ളും വി​ഴു​പ്പ​ല​ക്ക​ലു​ക​ളും ആ​വ​ശ്യ​മി​ല്ല. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഇ​തി​ന്‍റെ പേ​രി​ൽ അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. ചെ​റു​പ്പ​ക്കാ​രാ​യ നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ മു​ൻ നി​ര​യി​ൽ വ​ര​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഈ ​നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​ർ​ക്കും എ​തി​ര​ഭി​പ്രാ​യ​മി​ല്ല.

അ​ര നൂ​റ്റാ​ണ്ടി​ലേ​റെ എം​എ​ൽ​എ​യും 7 പ​തി​റ്റാ​ണ്ടി​ലേ​റെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി വ​രു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, ന​ന്നേ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ കേ​ന്ദ്ര​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ​ക്ക് പാ​ർ​ട്ടി​യി​ലും ജ​ന ഹൃ​ദ​യ​ങ്ങ​ളി​ലും ഉ​ള്ള സ്ഥാ​നം മാ​യി​ച്ചു​ക​ള​യാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ആ​രം​ഭി​ച്ചു പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ ഇ​ന്നോ​ളം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ​ത്തി​ന് ഏ​റെ ത​ല​വേ​ദ​ന ഉ​യ​ർ​ത്തി​യ പ​ല വി​വാ​ദ​ങ്ങ​ളും തെ​രെ​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ബൂ​ത്ത് ത​ല​ത്തി​ൽ വ​രെ​യു​ള്ള നേ​താ​ക്കന്മാ​ർ ഗ്രൂ​പ്പ് ക​ളി​യു​ടെ പാ​ര​മ്യ​ത്തി​ൽ ക​ള​ഞ്ഞു കു​ളി​ച്ചു. എ​ൽ​ഡി​എ​ഫ് ആ​ക​ട്ടെ കേ​വ​ലം കി​റ്റ് ന​ൽ​കി​ക്കൊ​ണ്ട് കേ​ര​ള​ജ​ന​ത​യെ ക​ബ​ളി​പ്പി​ച്ചു ഭ​ര​ണ​വും കൊ​ണ്ടു​പോ​യി. ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി മ​റ്റു നേ​താ​ക്ക·ാ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടും പ​രാ​ജ​യം രു​ചി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​ർ ചി​ന്തി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി

അ​തു​കൊ​ണ്ട് ഉ​ന്ന​ത നേ​താ​ക്ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ഗ്രൂ​പ്പ് വൈ​ര്യ​ങ്ങ​ൾ മ​റ​ന്നു എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടോ​ടെ പ്ര​വ​ർ​ത്തി​ച്ച് അ​ടു​ത്ത​തെ​രെ​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള ക​രു​ത്ത​ർ​ജ്ജി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു​വെ​ന്നും ഡോ. ​മാ​മ്മ​ൻ സി ​ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ