• Logo

Allied Publications

Americas
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹ്യൂ​സ്റ്റ​ണി​ന്‍റെ (ടാ​ഗ്) നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്, ശ​ശി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തൃ​ശൂ​രും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഹൂ​സ്റ്റ​ണി​ലു​ള്ള മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ടാ​ഗ്.

മ​ഹാ​മാ​രി​യു​ടെ ന​ടു​വി​ലും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഒ​ത്തൊ​രു​മ​യ്ക്ക് മു​ൻ​കൈ​യെ​ടു​ത്ത സം​ഘ​ട​ന​യെ ആ​ഴ്ച​വ​ട്ടം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ചീ​ഫ് എ​ഡി​റ്റ​റും മു​ഖ്യാ​തി​ഥി​യു​മാ​യ ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട് അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് എ​ല്ലാ മേ​ഖ​ല​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി മാ​ത്ര​മ​ല്ല, മാ​ന​സി​ക​മാ​യി വ​രെ എ​ല്ലാ ത​ര​ത്തി​ലും ഈ ​പ​ക​ർ​ച്ച​വ്യാ​ധി പ​ല​രെ​യും ബാ​ധി​ച്ചു ക​ഴി​ഞ്ഞു. അ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് കൈ​ത്താ​ങ്ങി നി​ൽ​ക്കാ​ൻ സം​ഘ​ട​ന​യ്ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​നെ തോ​ൽ​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും അ​തി​നോ​ടൊ​പ്പം ജീ​വി​ച്ച് അ​ത് ഉ​യ​ർ​ത്തു​ന്ന പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് ആ​വ​ണ​മെ​ന്നും എ​ല്ലാ ത​ല​ത്തി​ലും വൈ​ഷ​മ്യം നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള സ·​ന​സ് കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വ​ലി​യൊ​രു ച​ങ്ങ​ല​ക്ക​ണ്ണി​യൊ​രു​ക്കു​ന്ന ഓ​ണ​ത്തി​ന്‍റെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന വി​ധ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി ച​ട​ങ്ങു​ക​ൾ ഒ​രു​ങ്ങാ​ൻ ക​ഴി​ഞ്ഞ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (ടാ​ഗ്) ഭാ​ര​വാ​ഹി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

എ​ല്ലാ​വ​രെ​യും ഒ​ന്നു പോ​ലെ കാ​ണാ​നു​ള്ള മ​ന​സ് കാ​ണി​ക്കു​ന്ന മ​ല​യാ​ളി​യെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ലൂ​ടെ നാം ​കാ​ണു​ന്ന​തെ​ന്ന് ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. കാ​ണം വി​റ്റും ഓ​ണ​മു​ണ​ണ്ണ​മെ​ന്ന പ​ഴ​മ​ക്കാ​രു​ടെ ചൊ​ല്ലാ​ണ് മ​ഹാ​മാ​രി കാ​ല​ത്ത് അ​ന്വ​ർ​ഥ​മാ​കു​ന്ന​ത്. ഓ​ണ​ത്തി​ന്‍റെ ന·​യും വി​ശു​ദ്ധി​യും നി​ല​നി​ൽ​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

സെ​ക്ര​ട്ട​റി ബൈ​ജു അം​ബൂ​ക്ക​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ബി​ൻ​സോ, തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹ്യൂ​സ്റ്റ​ണി​ന്‍റെ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​സ്, സ​ണ്ണി, ലി​ന്േ‍​റാ, സ​ത്യ, ജെ​സി, ക്രി​സ്റ്റി, റെ​ജി, അ​ൻ​സി​യ, ജോ​ഷി, റോ​ബി​ൻ എ​ന്നി​വ​രും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പു​തി​യ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. വി​നു, ലി​ജി, അ​ൻ​സി​യ, ജ​യ​ൻ, ഹ​രി, ശ്യാം ​എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. നി​ര​വ​ധി മ​റ്റു പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മേ വി​പു​ല​മാ​യ ഓ​ണ​സ​ദ്യ​യും ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി.

റി​പ്പോ​ർ​ട്ട്: ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​