• Logo

Allied Publications

Middle East & Gulf
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണംഈദ് ആഘോഷം നടത്തി
Share
കുവൈറ്റ് സിറ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഓ​ണം​ഈ​ദ് ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ മൂ​ന്നിന് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ആ​ഘോ​ഷി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക സ്പോ​ൺ​സ​റാ​യ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ​ജോ​ൺ സൈ​മ​ൺ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് .സി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത് .കെ ​അ​സോ​സി​യേ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ റി​ഷി ജേ​ക്ക​ബ്, പ്ര​മോ​ദ് ആ​ർ.​ബി, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേർന്നു സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​നീ​ഷ് സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് ന​ന്ദി​യും പറഞ്ഞു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും മ​ഹി​ളാ​വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഒ​പ്പ​ന, ഗ്രൂ​പ്പ് സോംഗ്, ക​വി​താ​പാ​രാ​യ​ണം, മാ​പ്പി​ള​പ്പാ​ട്ട്, തി​രു​വാ​തി​രക​ളി, സം​ഘ​നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. നാ​ട്ടി​ൽ നി​ന്നും പ്ര​ശ​സ്ത​ ഗാ​യ​ക​രാ​യ താ​ജു​ദ്ദീ​ൻ വ​ട​ക​ര, സീ​ന ര​മേ​ശ്, വി​പി​ൻ​നാ​ഥ് പ​യ്യോ​ളി, സ​ലീ​ഷ്, ന​മി​താ ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഒ​രു​ക്കി​യ ഗാ​ന​സ​ന്ധ്യ​യും ആ​ഘോ​ഷ​ത്തി​നു മാ​റ്റു കൂ​ട്ടി.

ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ൻ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഓ​ണം ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും, ഓ​ണം/​ഈ​ദ് ടി​ക്ടോ​ക് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത ആ​വേ​ശോ​ജ്വ​ല​മാ​യ മ​ത്സ​ര​ത്തിന്‍റെ വി​ജ​യി​ക​ളെ ആ​ഘോ​ഷ​വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

ബെ​ൻ​ജോ രാ​ജ്, ബ്രി​ജി​ത്ത് സ​ർ​ഗാ​ർ എ​ന്നി​വ​ർ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ലും അ​ലൈ​ന ഷൈ​ജി​ത്ത്, ന​ന്ദി​ക ജ​യേ​ഷ് എ​ന്നി​വ​ർ ടി​ക്ടോ​ക് മ​ത്സ​ര​ത്തി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

കു​വൈ​റ്റ് പ്ര​വാ​സി​ക​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​രും ഈ ​ഓ​ൺ​ലൈ​ൻ ആ​ഘോ​ഷ​ത്തെ വ​മ്പി​ച്ച വി​ജ​യ​മാ​ക്കി തീ​ർ​ത്തു. പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഓ​ൺ​ലൈ​ൻ ഇ​വ​ന്‍റി​ൽ അ​നീ​ച ഷൈ​ജി​ത്ത് അ​വ​ത​ര​ണം ന​ട​ത്തി. ഈ ​പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ത്ത എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും അ​സോ​സി​യേ​ഷ​ൻ ഹൃ​ദ​യ​ത്തിന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്