• Logo

Allied Publications

Americas
ഫ്‌ളോറിഡയിൽ മുൻ യുഎസ് മറീൻ നടത്തിയ വെടിവയ്പിൽ മൂന്നു മാസം പ്രായമുള്ള ഒരു കുട്ടിയടക്കം 4 മരണം
Share
ലേക്ക്‌ലാൻഡ് (ഫ്‌ളോറിഡ): മുൻ യുഎസ് മറീൻ നടത്തിയ വെടിവയ്പിൽ ഫ്ളോറിഡയിൽ നാല് മരണം. മൂന്നുമാസം പ്രായമുള്ള ഒരു ആൺകുട്ടി, കുട്ടിയുടെ മാതാവ് (33), അമ്മൂമ്മ(62) നാല്‍പതു കാരനായ ഒരു യുവാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിന് ഉത്തരവാദി എന്നു കരുതുന്ന മുൻ മറീൻ ബ്രയാന്‍ ജെ. റൈലി(33) യെ പോലീസ് അറസ്റ്റു ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്ടീവ് ഷൂട്ടര്‍ പരിസരത്തു ഉണ്ടെന്ന സന്ദേശം കിട്ടിയതിനെതുടർന്നു സംഭവസ്ഥലത്തെത്തിയ പോലീസും പ്രതിയും തമ്മില്‍ വെടിവയ്പു നടന്നു. നിസാര പരിക്കേറ്റ പ്രതി പിന്നീട് പോലീസിനു കീഴടങ്ങി. പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി പോലീസിന്‍റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയതായി പോലീസ് അറിയിച്ചു. പ്രതി മയക്കുമരുന്നിനു അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പതിനൊന്നുവയസുള്ള ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ടാന്പയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടര്‍ന്നു പ്രതിയെ ചോദ്യം ചെയ്തതിനുശേഷം നടത്തിയ പരിശോധനയിലാണ് 40 കാരനായ പുരുഷന്‍റേയും 33 കാരി സ്ത്രീയുടെയും, കുഞ്ഞിന്‍റേയും മൃതദേഹങ്ങള്‍ ഒരു വീട്ടില്‍ നിന്നും അതേ സ്ഥലത്തുള്ള മറ്റൊരു വീട്ടില്‍ നിന്നും 62 വയസുള്ള വൃദ്ധയുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇറാക്കിലും അഫ്ഗനിസ്ഥാനിലും 200810 കാലഘട്ടത്തില്‍ മറീനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രതി ഷാര്‍പ് ഷൂട്ടറാണെന്നാണ് പോലീസ് പറയുന്നത്.

റിപ്പോർട്ട്: പി.പി.ചെറിയാന്‍

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​