• Logo

Allied Publications

Americas
"ഗ്ലോബൽ മെഗാ ഓണാഘോഷം" ചരിത്ര സംഭവമായി
Share
ഹൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ ആഗോളതലത്തിൽ സംഘടിപ്പിച്ച മാരത്തോൺ ഓണാഘോഷം "ഗ്ലോബൽ ഓണാഘോഷം 2021' വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി.

തുടർച്ചയായി 24 മണിക്കൂർ നീണ്ടുനിന്ന പരിപാടി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും തുടങ്ങി ഫാർ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിലൂടെയും തുടർന്നു മി ഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രൊവിൻസുകളിലൂടെയും കടന്ന് അമേരിക്കയിലെ വാഷിംഗ്ടണിൽ അവസാനിച്ചു.

മന്ത്രി വി. അബ്‌ദുൽ റഹ്‌മാൻ ,ശശി തരൂർ എംപി, മുൻ മന്ത്രി ഷൈലജ ടീച്ചർ , എ.വി .അനൂപ് , ഐസക് പട്ടാണിപറമ്പിൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

ഈ ഓണാഘോഷത്തിന്‍റെ വിജയത്തിനുവേണ്ടി പ്രയത്നിച്ച ഓരോ പ്രൊവിൻസുകളെയും കലാപരിപാടികൾ അവതരിപ്പിച്ച ഓരോ അംഗങ്ങളെയും പ്രത്യേകം അഭിനന്ദമർഹിക്കുന്നു. ഗ്ലോബൽ ഓണാഘോഷം സംഘടിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്‍റ് ടി.പി.വിജയൻ മറ്റു ഗ്ലോബൽ, റീജണൽ, പ്രൊവിൻസ് ഭാരവാഹികൾക്കും ഏവരും ആശംസകൾ നേർന്നു. യാതൊരുവിധ തടസവും പ്രശ്നങ്ങളുമില്ലാതെ ടെക്നിക്കൽ വശം കൈകാര്യം ചെയ്ത ഗ്ലോബൽ വൈസ്പ്രസിഡന്‍റ് ബേബി മാത്യൂ സോമതീരത്തിനും ടീമംഗങ്ങൾക്കും ഏവരും അഭിനന്ദനങ്ങൾ നേർന്നു.

"ഗ്ലോബൽ ഓണാഘോഷം 2021' എന്ന ആശയയത്തിനു നേതൃത്വം നൽകിയ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഇർഫാൻ മാലിക്ക്, ഗ്ലോബൽ സെക്രട്ടറി ദിനേശ് നായർ എന്നിവർ ശ്രദ്ധാകേന്ദ്രമായി.

ഓരോ റീജണുകളിലായി ഈ ഓണാഘോഷത്തിന്‍റെ വിജയത്തിന് നേതൃത്വം കൊടുത്ത റീജണൽ ഭാരവാഹികൾ, ടെക്നിക്കൽ ടീം മെമ്പേഴ്സ്, അവതാരകർ, തുടങ്ങിയവർ കൈയടി നേടി.

25 മണിക്കൂറിലധികം ഇടവേളകളില്ലാതെ തുടർച്ചയായി സൂം പ്ലാറ്റുഫോമിലുടെ ഓണാഘോഷം നടത്തിയത് സൂം പ്ലാറ്റുഫോമിന്റെ ചരിത്രത്തിലാദ്യത്തെ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു മുൻപ് തുടർച്ചയായി റിക്കാർഡ് ചെയ്യപ്പെട്ട സൂം പ്രോഗ്രാം 23 മണിക്കൂറും 39 മിനിറ്റുമായിരുന്നു.

കേരള സർക്കാരിന്‍റെ ടൂറിസം വകുപ്പും ഗ്ലോബൽ ഇവന്‍റ് സ്പോൺസർ ആയിരുന്ന മലബാർ ഗോൾഡ് ആൻഡ് ഡൈമൺസ് ഉൾപ്പെടെ നിരവധി ലോക രാജ്യങ്ങളിലെ പ്രാദേശിക സർക്കാരുകളോടും മറ്റു നിരവധി ഓർഗനൈസേഷനുകളോടും സംഘാടകർ നന്ദി അറിയിച്ചു.

പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ സൗഹൃദവും, സാഹോദര്യവും നിലനിർത്തി ജാതി മത ഭേദമന്യേ ആഗോളതലത്തിൽ പൊന്നോണം ആഘോഷിച്ച എല്ലാവർക്കും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾ ഓണാശംസകൾ നേർന്നു.

ഓണാഘോഷം വിജയകരമാക്കുന്നതിന് നേതൃത്വം നൽകിയ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഇർഫാൻ മാലിക്ക്, ഗ്ലോബൽ സെക്രട്ടറി ദിനേശ് നായർ എന്നിവരെയും ടെക്നിക്കൽ ടീമിനെയും റീജൺ പ്രൊവിൻസ് നേതാക്കളെയും ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ,പ്രസിഡന്‍റ് ടി പി വിജയൻ ,സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി,ട്രഷറർ ജെയിംസ് കൂടൽ , വൈസ് പ്രസിഡന്‍റുമാരായ സി.യു മത്തായി ,ബേബി മാത്യു സോമതീരം, ഷാജി മാത്യു ,ചാൾസ്‌ പോൾ,ജോസഫ്‌ കില്ലിയൻ ,എസ്.കെ. ചെറിയാൻ ,സിസിലി ജേക്കബ് , സെക്രട്ടറി ടി.വി.എൻ. കുട്ടി എന്നിവർ അഭിനന്ദിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.