• Logo

Allied Publications

Americas
വീ​ര​മൃ​ത്യു വ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ജ​വാന്മാ​രു​ടെ മ​ക്ക​ൾ​ക്ക് കാ​ന​ഡ​യി​ൽ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും
Share
ടൊ​റ​ന്‍റോ: ഇ​ന്ത്യ​യി​ൽ വീ​ര​മൃ​ത്യു വ​രി​ക്കു​ന്ന ജ​വാന്മാ​രു​ടെ മ​ക്ക​ൾ​ക്ക് കാ​ന​ഡ​യി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​മാ​യി കാ​ന​ഡ ഇ​ന്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ (സി​ഐ​എ​ഫ്). ടൊ​റ​ന്‍റോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന ക​ഴി​ഞ്ഞ വാ​രം സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ 100,000 ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി സി​ഐ​എ​ഫ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് താ​ക്ക​ർ പ​റ​ഞ്ഞു. കാ​ന​ഡ​യി​ൽ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലും വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നു വ​ലി​യ പ​ദ്ധ​തി​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഗ​ൽ​വാ​ൻ​വാ​ലി​യി​ൽ ചൈ​നീ​സ് ഭ​ടന്മാ​രു​മാ​യുണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാന്മാ​രു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​മാ​യി 40,000 ഡോ​ള​ർ സം​ഘ​ട​ന ന​ൽ​കി​യി​രു​ന്നു. ഓ​ഫീ​സ് ഇ​ന്ത്യ​യി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ന​ഡ​യി​ൽ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ആ​ദ്യ വ​ർ​ഷം പ​ഠ​ന​ത്തി​നാ​യി വ​രു​ന്ന ചി​ല​വു​ക​ൾ മു​ഴു​വ​ൻ സം​ഘ​ട​ന വ​ഹി​ക്കും. ര​ണ്ടാം വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു കാ​ന​ഡ​യി​ൽ ജോ​ലി ചെ​യ്തു പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഹൈ ​ക​മ്മീ​ഷ​ന​ർ അ​ജ​യ് ബി​സ​റി​യ സം​ഘ​ന​ട​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്