ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഇന്ത്യൻ കോൺസൽ ജനറൽ അമിത് കുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ കോൺസൽ ജനറൽ അമിത് കുമാർ പറഞ്ഞു. മലയാളി സമൂഹത്തിന്റെ ഇടയിൽ വരും കാലങ്ങളിൽ പ്രവർത്തിക്കുന്നതിന് എല്ലാവിധ സഹായങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷന് ഉണ്ടാകുമെന്നും കോൺസൽ ജനറൽ വാഗ്ദാനം ചെയ്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ തന്റെ കൂടെ പ്രവർത്തിച്ച എല്ലാ ഭരണസമിതി അംഗങ്ങൾക്കും അസോസിയേഷനു വേണ്ട എല്ലാ സഹായങ്ങളും നൽകിയവർക്കും നന്ദി പറഞ്ഞു. 202123 കാലഘട്ടത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ഫോക്കാനയ്ക്കു നൽകുന്ന എല്ലാ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഷിക്കാഗോ മലയാളി അസോസിയേഷനോട് എന്നും തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
സാമൂഹ്യ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷൻ എന്നും സ്നേഹവായ്പയോടെയാണ് തന്നെ കാണുന്നതെന്നും അസോസിയേഷൻ നടത്തുന്ന പരിപാടികളിൽ തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം സീറോ മലബാർ കത്തീഡ്രൽ വികാരി ഫാ. ഫാ. തോമസ് കടുകപ്പള്ളി പ്രകടിപ്പിച്ചു.
ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേകുറ്റ് ക്ലബിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
തുടർന്നു ചാക്കോ മറ്റത്തിൽപറന്പിൽ കോഓർഡിനേറ്റർ ആയുള്ള വിദ്യാഭ്യാസ പുരസ്കാരവും ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം കോഓർഡിനേറ്റർ ആയുള്ള കർഷകശ്രീ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോയിന്റ് ട്രഷറർ ഷാബു മാത്യു, ബോർഡ് അംഗങ്ങളായ ജെസി റിൻസി, അജയ് മാത്യു, ആൽവിൻ ഷിക്കൂർ, കൊച്ചുമോൻ ചിറയിൽ, ഫിലിപ്പ് പുത്തൻപുര, സജി മണ്ണംചേരിൽ, സന്തോഷ് കാട്ടുക്കാരൻ, ഷൈനി ഹരിദാസ്, റ്റോബിൻ എന്നിവരും മുൻ പ്രസിഡന്റുമാരായ പി.ഒ. ഫിലിപ്പ്, അഗസ്റ്റിൻ കരിങ്കുറ്റി, ജെയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം, രാജൻ ഏബ്രഹാം എന്നിവരും ഫോമാ റീജിയൻ വൈസ് പ്രസിഡന്റ് ജോൺ പാട്ടാതി, ഫോക്കാന റീജണൽ വൈസ് പ്രസിഡന്റ് അലക്സ് കൊച്ചുപുരയ്ക്കൽ, ഫൊക്കാന നാഷണൽ സെക്രട്ടറി സജിമോൻ ആന്റണി , ഐഎംഎ പ്രസിഡന്റ് നിബു കുളങ്ങര, മുൻ പ്രസിഡന്റ് ജോർജ് പണിക്കർ, കേരള അസോസിയേഷൻ സെക്രട്ടറി ഡോ. ബിനോയ് ജോസഫ്, മിഡ് വെസ്റ്റ് അസോസിയേഷൻ മുൻ പ്രസിഡന്റും ഫോമാ നാഷണൽ കമ്മിറ്റി അംഗവുമായ പീറ്റർ കുളങ്ങര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്നു ലീല ജോസഫ്, മേഴ്സി കുര്യാക്കോസ്, റോസ് വടകര എന്നിവരുടെ നേതൃത്വത്തിൽ നിരവധി ആഘോഷപരിപാടികളും അരങ്ങേറി. യുവജന പ്രതിനിധികളായ കാൽവിൻ കവലയ്ക്കൽ , സാറ അനിൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
|