• Logo

Allied Publications

Americas
ഡോ മധു വെണ്ണികണ്ടം എബിസി ന്യൂസ് മെഡിക്കൽ ടീമിൽ അംഗം
Share
ഷിക്കാഗോ: ഷിക്കാഗോ സ്വദേശിനിയും മലയാളിയുമായ ഡോ. മധു വെണ്ണികണ്ടം അമേരിക്കയിലെ മുഖ്യധാരാ ന്യൂസ് ചാനലുകളിൽ ഒന്നായ എബിസി ന്യൂസിന്‍റെ മെഡിക്കൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ട് അപ്പിന്‍റെ ലൈഫ് ആൻഡ് ഹെൽത്തിൽ വിലയേറിയ വിവരങ്ങൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയും ലൈഫ് ആൻഡ് ഹെൽത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഡോക്ട്ടർമാരിൽ ഒരാളാണുമാണ് മധു. എബിസി ന്യൂസിന്‍റെ മെഡിക്കൽ ടീമംഗം എന്ന നിലക്ക് എബിസിയുടെ ചീഫ് മെഡിക്കൽ കറസ്‌പോണ്ടന്റ് Dr. Jennifer Ashton, MD യോടൊപ്പം, എബിസി യുടെ ജനപ്രീയ പരിപാടികളായ ഗുഡ്മോണിങ് അമേരിക്ക, ABC world news with David Muir, ABC 7 പോലുള്ള എബിസി യുടെ ലോക്കൽ സ്റ്റേഷനുകൾ എന്നിവയിലൂടെ ആരോഗ്യസംബന്ധമായ വിഷയങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് ആധികാരികമായി എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിസ് പൂർത്തിയാക്കിയശേഷം ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ നിന്നും ഇന്‍റേണൽ മെഡിസിനിൽ റെസിഡൻസിയും ന്യൂയോർക്ക് .കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിംഗ് മെഡിക്കൽ സെന്‍ററിൽ നിന്ന് Adult Transplant Hepatology യിൽ ഫെൽലോഷിപ്പും അമേരിക്കൻ കോളേജ് ഓഫ് ഗസ്റ്റ് എന്ററോളജി ട്രെയിനിംഗ് കമ്മറ്റി അംഗമായും മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ക്ലിനിക്കൽ ഇൻസ്ട്രക്റ്റർ ആയും മിഷിഗൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സ്പാരോ ഹോസ്പിറ്റലിൽ ഗസ്റ്റ് എൻട്രോളജിയിൽ ഫെൽലോഷിപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് .

ഒമാനിൽ ജനിച്ചുവളർന്ന ഡോ മധു, പിതാവ് ഡോ മാത്യു ലൂക്കോസിന്റെ പാത പിന്തുടർന്നാണ് മെഡിക്കൽ രംഗത്തേക്ക് എത്തിയതെങ്കിൽ ടീച്ചറായ തന്റെ മാതാവ് മേഴ്‌സി മാത്യുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് മെഡിക്കൽ രംഗത്ത് ഒരു ടീച്ചറുടെ വേഷം കൂടി അണിയുകയാണ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ ഇൻസ്ട്രക്ക്ടർ എന്നതിനുപുറമെ മെഡിക്കൽ വിദ്യഭാസ രംഗത്തുള്ള വിദ്യാർഥികൾക്കും റെസിഡൻസി ചെയ്യുന്നവർക്കും തുണയായികൊണ്ടു "MyDocDoor" എന്ന medical mentorship and coaching startup ന്റെ സഹ സ്ഥാപകയും കൂടിയാണ് ഡോ മധു വെണ്ണികണ്ടം . ഭർത്താവ് : ജോജി വെണ്ണികണ്ടം.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ