• Logo

Allied Publications

Europe
നാലാമത് അയർക്കുന്നം മറ്റക്കര സംഗമം സെപ്റ്റംബർ നാലിന് റഗ്ബിയിൽ
Share
ലണ്ടൻ: അയർക്കുന്നത്തുംമറ്റക്കരയുടെ സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച റഗ്ബിയിലെ ബാർബി വില്ലേജ് ഹാളിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളുമായി രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.

തിരുവോണ സമൃതി ഉണർത്തുന്ന പ്രത്യേക പരിപാടികളും വാശിയേറിയ വടംവലി മത്സരവുംഗാനമേളയുമൊരുക്കി ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻകുടുംബാംഗങ്ങൾക്കും നൽകുവാനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേവൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വ്യത്യസ്തതയാർന്ന രുചിക്കൂട്ടിലുള്ള ഭക്ഷണവും തയാറാക്കിനൽകുന്നതാണ്.

അയർക്കുന്നംമറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായിജോലിക്കായി എത്തിച്ചേർന്ന നേഴ്സുമാരും കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരംപരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന്പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് സംഘാടകരുമായിബന്ധപ്പെടാവുന്നതാണ്.

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയതിനാലും ഗവൺമെൻറിന്റെ നിയന്ത്രണങ്ങൾപാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവർഷം നടത്തുവാൻ സാധിക്കാതിരുന്ന സംഗമം നാളെ നടക്കുമ്പോൾഅയർക്കുന്നം മറ്റക്കര പ്രദേശങ്ങളിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്നമുഴുവൻ ആളുകളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഗമം പ്രസിഡൻറ് ജോമോൻ ജേക്കബ്ബ് വള്ളൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറർ ടോമി ജോസഫ് എന്നിവർ അറിയിച്ചു.

കലാകായികവിനോദപരിപാടികൾ നടത്തുവാൻ ഇനിയും താത്പര്യമുള്ളവർക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ സി.എ ജോസഫ് (07846747602), റാണി ജോജി (07916332669) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

സംഗമവേദിയുടെ വിലാസം: BARBY VILLAGE HALL, KILSBY ROAD, BARBY, RUGBY, CV23 8TT
DATE: 4/9/2021 TIME: 10AM to 6PM

റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.