• Logo

Allied Publications

Americas
വല്‍ഹാലാ സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഓര്‍മ്മപ്പെരുന്നാള്‍ വര്‍ണാഭമായി
Share
വല്‍ഹാലാ (ന്യൂയോര്‍ക്ക്): വിശുദ്ധ യോഹന്നാന്‍ സ്നാപകന്റെ ഓര്‍മ്മ പെരുന്നാള്‍ ആദ്ധ്യാത്മിക തേജസോടെ ഓഗസ്റ്റ് 27, 28 തീയതികളില്‍ ന്യൂയോര്‍ക്കിലെ വല്‍ഹാലാ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (200 കൊളംബസ് അവന്യൂ) ഭക്തിനിര്‍ഭരമായി സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറിനു ഇടവക വികാരി റവ.ഫാ :ബെല്‍സണ്‍ കുര്യാക്കോസ് കൊടി ഉയര്‍ത്തിയതോടെ തിരുന്നാളിന് തുടക്കമായി.

തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം റവ. ഫാ : ബെല്‍സണ്‍ കുര്യാക്കോസ്, ബെന്നി തോമസ് എന്നിവരുടെ വചനസന്ദേശം പെരുന്നാളിനെ ഭക്തി സാന്ദ്രമാക്കി..തുടര്‍ന്ന് സ്നേഹവിരുന്നോടെ ആദ്യ ദിവസത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ അവസാനിച്ചു .

തിരുന്നാളിന്‍റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് മുന്‍ വികാരി റവ .ഫാ .ഗീവര്‍ഗിസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു. മുന്‍ വികാരി റവ .ഫാ .ഐസക് പൈലി കോര്‍ എപ്പിസ്‌കോപ്പ, ഇടവക വികാരി റവ ഫാ :ബെല്‍സണ്‍ കുര്യാക്കോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഡീക്കന്‍ സുബിന്‍ ഷാജി, ഡീക്കന്‍ സെമിയോണ്‍ ലൂക്കോസ്, ബിജില്‍ പോള്‍, ബേസില്‍ കുര്യാക്കോസ്, റൂബന്‍ ഏലിയാസ് എന്നിവര്‍ അള്‍ത്താര ശുശ്രുഷകള്‍ നിര്‍വഹിച്ചു. ഉച്ചയ്ക്ക് പന്ത്രിണ്ടിന് ഇടവക ഭക്ത ജനങ്ങള്‍ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള പെരുന്നാള്‍ പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ ചടങ്ങുകള്‍ കൊടിയിറക്കത്തോടെ പര്യവസാനിച്ചു .

തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പള്ളി വൈസ് പ്രസിഡെന്റ് ഷെവലിയാര്‍ ജോര്‍ജ് പാടിയേടത്ത്, സെക്രട്ടറി ബാബു തുമ്പയില്‍, ട്രസ്റ്റി ടോണി കൊല്ലാര്‍മാലില്‍ മര്‍ത്തമറിയം സമാജം സെക്രട്ടറി മേരി പൗലോസ്, മറ്റു കമ്മിറ്റി അംഗങ്ങള്‍, കൂടാതെ വടക്കേ അമേരിക്കയിലെ യാക്കോബായ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ജോയ് ഇട്ടന്‍, മുന്‍ ഭദ്രാസന ട്രസ്റ്റി പി.ഒ ജേക്കബ് എന്നിവര്‍ പെരുന്നാള്‍ ആഘോഷമാക്കുന്നതിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​