• Logo

Allied Publications

Middle East & Gulf
167 യാ​ത്ര​ക്കാ​രു​മാ​യി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റി​ന്‍റെ ചാ​ർ​ട്ട​ർ വി​മാ​നം കു​വൈ​റ്റി​ലെ​ത്തി
Share
കു​വൈ​റ്റ് സി​റ്റി : നീ​ണ്ട കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ല​ച്ചു പോ​കു​മാ​യി​രു​ന്ന ജീ​വ​നോ​പാ​ധി​ക​ൾ തി​രി​ച്ചു കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ ആ​കാ​ശം ക​ട​ന്ന് അ​വ​ർ പ​റ​ന്നി​റ​ങ്ങി.

കു​വൈ​റ്റി​ൽ തി​രി​ച്ചെ​ത്തി​യ​ത് 167 യാ​ത്ര​ക്കാ​ർ മാ​ത്ര​മ​ല്ല അ​ത്ര​യും പേ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടി​യാ​ണ്. ഇ​ത്ര​യും ക​രു​ത​ൽ ന​ൽ​കി പ്ര​വാ​സ ഭൂ​മി​ക​യി​ൽ വീ​ണ്ടും കാ​ലു കു​ത്താ​ൻ ഈ ​പ്ര​വാ​സി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റി​ന് ഇ​ത് ചാ​രി​താ​ർ​ത്ഥ്യ​ത്തി​ന്‍റെ നി​മി​ഷം .

അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ത്തോ​ടൊ​പ്പം അ​ടു​ത്ത ചാ​ർ​ട്ട​ർ വി​മാ​ന​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര നി​യ​ന്ത്ര​ങ്ങ​ൾ കാ​ര​ണം ദീ​ർ​ഘ​കാ​ലം നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് നി​റം പ​ക​ർ​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് ഒ​രു​ക്കി​യ ചാ​ർ​ട്ട​ർ വി​മാ​നം കു​വൈ​ത്തി​ലെ​ത്തി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം കൂ​ടി​യാ​ണി​ത്. കു​വൈ​റ്റ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​സീ​റ എ​യ​ർ​വേ​യ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

കു​വൈ​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ പ​ല വ​ഴി​ക​ളും തേ​ടി നി​രാ​ശ​രാ​യി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​മാ​യി ഈ ​ചാ​ർ​ട്ട​ർ വി​മാ​നം. ത​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​ക​ൾ നി​ല​ച്ചു പോ​കു​മോ എ​ന്ന് ആ​ശ​ങ്ക​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ ചി​റ​കു വി​രി​ക്കു​ക​യാ​യി​രു​ന്നു വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് . വി​സ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലു​ള്ള യാ​ത്ര​ക്കാ​രാ​ണ് അ​ന്നം ത​രു​ന്ന നാ​ട്ടി​ൽ തി​രി​ച്ചെ​യ​ത്.

നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന ഈ ​ച​രി​ത്ര ദൗ​ത്യം നി​ർ​വ​ഹി​ക്കാ​നാ​യ​തി​ൽ ഏ​റെ ചാ​രി​താ​ർ​ത്ഥ്യ​മു​ണ്ടെ​ന്ന് ചാ​ർ​ട്ട​ർ വി​മാ​ന പ്രോ​ജെ​ക്റ്റ് ടീം ​ലീ​ഡ​റും വെ​ൽ​ഫെ​യ​ർ കേ​ര​ള​കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഖ​ലീ​ൽ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ഇ​തി​ന​കം ത​ന്നെ പ്ര​യാ​സ​പ്പെ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ യാ​ത്ര സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ടെ​ന്നും സാ​ധ്യ​മെ​ങ്കി​ൽ ഇ​നി​യും ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സ​യീ​ദ് പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്ക് ഖ​ലീ​ൽ റ​ഹ്മാ , അ​ൻ​വ​ർ സ​യീ​ദ് , ഗി​രീ​ഷ് വ​യ​നാ​ട് , ലാ​യി​ക് അ​ഹ​മ്മ​ദ് , അ​ൻ​വ​ർ ഷാ​ജി , റ​ഫീ​ഖ് ബാ​ബു , ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ , ഷൌ​ക​ത്ത് വ​ളാ​ഞ്ചേ​രി , ഗ​ഫൂ​ർ എം.​കെ , വി​ഷ്ണു ന​ടേ​ശ്, സ​ഫ് വാ​ൻ , മ​നാ​ഫ്, അ​ൽ​താ​ഫ്, ന​ജീ​ബ് സി.​കെ, ഷം​സീ​ർ, ന​വാ​സ്, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ഫ്താ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് നാ​ട​ണ​യാ​ൻ കു​വൈ​റ്റി​ൽ നി​ന്നും ഒ​രു സൗ​ജ​ന്യ ചാ​ർ​ട്ട​ർ വി​മാ​നം ക​ഴി​ഞ്ഞ വ​ര്ഷം വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.