• Logo

Allied Publications

Europe
വ​ർ​ണ​വി​സ്മ​യ​മൊ​രു​ക്കി മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം
Share
മെ​യ്ഡ്സ്റ്റോ​ണ്‍: കാ​ത്തി​രി​പ്പി​ന്‍റെ നീ​ണ്ട പ​തി​നെ​ട്ടു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​ത്തു​ചേ​ര​ലി​ന്‍റെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​മൊ​രു​ക്കി മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് അ​ക​റ്റി നി​ർ​ത്തി​യ ആ​ഘോ​ഷ​ങ്ങ​ൾ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ കൊ​ടു​മു​ടി​യേ​റി​യ അ​സു​ല​ഭ ദി​ന​മാ​യി എം​എം​എ​യു​ടെ "പൊ​ന്നോ​ണം 21'. കാ​ണി​ക​ൾ​ക്ക് ദൃ​ശ്യ,ശ്രാ​വ്യ വി​സ്മ​യ​മൊ​രു​ക്കി ആ​റു​മ​ണി​ക്കൂ​ർ ഇ​ട​ത​ട​വി​ല്ലാ​തെ അ​ര​ങ്ങേ​റി​യ അ​ൻ​പ​തി​ല​ധി​കം വ​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത് എം​എം​എ​യു​ടെ 110 ക​ലാ​കാ​രന്മാരും ക​ലാ​കാ​രി​ക​ളും.

ഓ​ഗ​സ്റ്റ് 28 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​എ​യ്ൽ​സ്ഫോ​ർ​ഡ് ഡി​റ്റ​ൻ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​രം​ഭി​ച്ച "ഫാ​മി​ലി ഫോ​ട്ടോ​ഷൂ​ട്ട്’, അ​ത്ത​പ്പൂ​ക്ക​ളം എ​ന്നി​വ​യ്ക്കു​ശേ​ഷം വാ​ഴ​യി​ല​യി​ൽ വി​ള​ന്പി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ തി​രു​വോ​ണ സ​ദ്യ​യി​ൽ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​തീ​വ​താ​ൽ​പ​ര്യ​ത്തോ​ടെ പ​ങ്കു ചേ​ർ​ന്നു. തു​ട​ർ​ന്ന് താ​ല​പ്പൊ​ലി​യേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും ആ​ർ​പ്പു​വി​ളി​യു​മാ​യെ​ത്തി​യ യു​വാ​ക്ക​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ​ത്തി​യ​പ്പോ​ൾ സ​ദ​സ് ക​ര​ഘോ​ഷം മു​ഴ​ക്കി.

മ​ഹാ​ബ​ലി​യു​ടെ ഓ​ണ​സ​ന്ദേ​ശ​ത്തി​നു ശേ​ഷം സ്റ്റേ​ജി​ൽ ’മ​ല​യാ​ളി മ​ങ്ക’, ’കേ​ര​ളം പു​രു​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ല​ണ്ട​ൻ ന്യൂ​ഹാം കൗ​ണ്‍​സി​ല​ർ സു​ഗ​ത​ൻ തെ​ക്കേ​പ്പു​ര ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒൗ​ദ്യോ​കി​യ ഉ​ദ്ഘാ​ട​നം നി​ല​വി​ള​ക്കു തെ​ളി​ച്ചു നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എം​എം​എ യു​ടെ പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബി​നെ​ർ നോ​ബി​ൾ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം എം​എ​യു​ടെ 110 ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ് അ​ൻ​പ​തി​ല​ധി​കം വ​ന്ന സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​രു​വാ​തി​ര, മോ​ഹി​നി​യാ​ട്ടം, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഫോ​ക് ഡാ​ൻ​സ്, ബോ​ളി​വു​ഡ് ഡാ​ൻ​സ്, ഗ്രൂ​പ്പ് സോം​ഗ്, സോ​ളോ, വ​യ​ലി​ൻ, കീ​ബോ​ർ​ഡ് പെ​ർ​ഫോ​മ​ൻ​സ്, ഡ​ബ്സ്മാ​ഷ്, സ്കി​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ജി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​സാ​നം എം​എം​എ മെ​ൻ​സ് ക്ല​ബും എം​എം​എ മൈ​ത്രി​യും അ​ണി​യി​ച്ചൊ​രു​ക്കി​യ ക​പ്പി​ൾ ഡാ​ൻ​സ് ആ​ര​വ​ത്തോ​ടെ​യാ​ണ് സ​ദ​സ് ഏ​റ്റെ​ടു​ത്ത​ത്.

ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ശോ​ഭ​യേ​കു​വാ​ൻ എ​ത്തി​യ മ​റ്റു ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും ’പൊ​ന്നോ​ണം 21’ ന് ​മാ​റ്റു കൂ​ട്ടി. അ​വ​താ​ര​ക​യാ​യെ​ത്തി​യ​ത് ക​ലാ​കാ​രി​യും ചാ​ന​ൽ അ​വ​താ​ര​ക​യു​മാ​യ ല​ണ്ട​നി​ൽ നി​ന്നു​ള്ള സീ​ന അ​ജീ​ഷ് ആ​ണ്. ചെ​ണ്ട​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന യു​കെ​യി​ൽ നി​ന്നു​ള്ള ആ​ർ​ട്ടി​സ്റ്റ് മ​ധു​സൂ​ദ​ന മാ​രാ​ർ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ന​വ ത​രം​ഗം ഗാ​യ​ക​ൻ സോ​ണി സേ​വ്യ​ർ, യു​കെ​യി​ലെ വാ​ന​ന്പാ​ടി ടെ​സ്‌​സ ജോ​ണ്‍ എ​ന്നി​വ​ർ ആ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​എം​എ ഏ​ർ​പ്പെ​ടു​ത്തി​യ ’എ​ൻ​എ​ച്ച്എ​സ് സ​ർ​വീ​സ് അ​വാ​ർ​ഡ്’ ന് ​അ​ർ​ഹ​രാ​യ ജോ​സ് കു​ര്യ​ൻ, ബി​ന്ദു ജോ​ണ്‍​സ​ണ്‍, ലി​ൻ​സി കു​ര്യ​ൻ, സെ​ൽ​ബി തോ​മ​സ്, ജൂ​ബി കു​ര്യ​ൻ, ജി​ൻ​സി ബി​നു എ​ന്നി​വ​ർ​ക്ക് എം​എം​എ​യ്ക്കു വേ​ണ്ടി ഡോ​ക്ട​ർ അ​ജീ​ഷ് സു​ന്ദ​രേ​ശ​ൻ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. എ​ൻ​എ​ച്എ​സി​ൽ 20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ മെ​യ്ഡ്സ്റ്റോ​ണി​ൽ നി​ന്നു​ള്ള പ്രൊ​ഫ​ഷ​ണ​ൽ​സി​നാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്. കൂ​ടാ​തെ ജി​സി​എ​സ്‌​സി​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഫി​യ ജേ​ക്ക​ബി​നും അ​വാ​ർ​ഡ് ന​ൽ​കു​ക​യു​ണ്ടാ​യി. കൂ​ടാ​തെ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തി​യ വി​വി​ധ സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും, റാ​ഫി​ൾ ഡ്രോ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബൈ​ജു ഡാ​നി​യേ​ൽ, മൈ​ത്രി കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സി കു​ര്യ​ൻ, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ്നേ​ഹ ബേ​ബി, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി സേ​വ്യ​ർ, ഷാ​ജി ജെ​യിം​സ് എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.