• Logo

Allied Publications

Americas
ഇ​ല്ലി​നോ​യി​ൽ സ്കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഗ​വ​ർ​ണ​ർ ജെ.​ബി പ്രി​റ്റ്സ്ക​ർ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം അ​റി​യി​ച്ച​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും അ​തി​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്ന ഡെ​ൽ​റ്റാ വ​ക​ഭേ​ദ​വു​മാ​ണ് നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ തീ​രു​മാ​ന​ത്തി​ലേ​ക്ക് അ​ധി​കൃ​ത​രെ എ​ത്തി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലും ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​രെ​യും സ്കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​രെ​യും കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും ഈ ​നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ തീ​രു​മാ​നം ബാ​ധി​ക്കും.

സെ​പ്റ്റം​ബ​ർ 5 ഓ​ടെ ര​ണ്ടു ഡോ​സു​ക​ളി​ലാ​യി കൊ​ടു​ക്ക​പെ​ടു​ന്ന വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സും 30 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സും സ്വീ​ക​രി​ക്ക​ണം എ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശ​ത്തി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലോ മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലോ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​തി​വാ​ര കോ​വി​ഡ് ടെ​സ്റ്റ​ട​ക്കം ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​മാ​സാ​ദ്യം കു​ക്ക് കൗ​ണ്ടി ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ടോ​ണി പ്രീ​ക്ക​വി​ൻ​ഗി​ൾ കു​ക്ക് കൗ​ണ്ടി ജീ​വ​ന​ക്കാ​ർ​ക്കാ​രു​ടെ നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ടു​ന്നു.

ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് കൂ​ക്ക് കൗ​ണ്ടി നി​ർ​ദേ​ശ​ങ്ങ​ൾ. ചി​ക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ ജീ​വ​ന​ക്കാ​ർ ഈ ​ശൈ​ത്യ​കാ​ല​ത്തി​ന് മു​ൻ​പാ​യി വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണം എ​ന്ന നി​ർ​ദേ​ശം ചി​ക്കാ​ഗോ മേ​യ​ർ ലോ​റി ലൈ​റ്റ്ഫൂ​ട്ട് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്ത് 4127 പു​തി​യ രോ​ഗ​ബാ​ധി​ത​രാ​ണ് ഓ​ഗ​സ്റ്റ് 28 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച 18 പേ​രു​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ​ടെ എ​ണ്ണം 26472 ആ​യി. ചി​ക്കാ​ഗോ നാ​ഗ​രാ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജാ​ഗ്ര​താ ലി​സ്റ്റി​ൽ ങ​മൃ്യ​ഹ​മി​റ, ടീൗ​വേ ഉ​മ​സീ​മേ, ച​ല​യൃ​മ​സെ​മ മി​റ ഇീ​ഹീൃ​മ​റീ സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ 50 ൽ 43 ​സം​സ്ഥാ​ന​ങ്ങ​ളും ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ടു​ക​ഴി​ഞ്ഞു. ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​ന​വും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും രോ​ഗ​ബാ​ധി​ത​രു​ടെ വ​ർ​ദ്ധ​ന​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ

റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്