• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ മാ​ധ്യ​മ കോ​ണ്‍​ഫ​റ​ൻ​സ്: ജെ​യ്ബു മാ​ത്യു ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ പ്ര​സ് ക്ല​ബ് ഓ​ഫ് അ​മേ​രി​ക്ക ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​തി​ഥ്യ​ത്തി​ൽ ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്ത​പെ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര മീ​ഡി​യാ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​റാ​യി ഷി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വും ടാ​ക്സ് ക​ണ്സ​ൽ​ട്ട​ന്‍റു​മാ​യ ജെ​യ്ബു മാ​ത്യു എ​ത്തും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സു​പ​രി​ചി​ത​നാ​യ ജെ​യ്ബു മാ​ത്യു ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സി​ന്‍റെ പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​ണ്. ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​വ് കൂ​ടി​യാ​യ ജെ​യ്ബു, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ക്കു​ക​യും ഷി​ക്കാ​ഗോ കെ​സി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും എ​ന്നും സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ജെ​യ്ബു മാ​ത്യു കു​ള​ങ്ങ​ര​യു​ടെ പി​ന്തു​ണ​ക്ക് ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ ക​മ്മ​റ്റി​ക്ക് വേ​ണ്ടി ന​ന്ദി അ​റി​യി​ക്കു​ന്ന​താ​ണ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് അ​റി​യി​ച്ചു.

ഐ​പി​സി​എ​ൻ​എ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​തി​ഥ്യ​ത്തി​ൽ ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് ഷി​ക്കാ​ഗോ ഗ്ലെ​ൻ​വ്യൂ സ്യൂ​ട്ട്സി​ൽ വ​ച്ച് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​നാ നേ​താ​ക്ക​ളും ഐ​പി​സി​എ​ൻ​എ യു​ടെ 9 മ​ത് കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ധ്യ​മ രം​ഗ​ത്തും രാ​ഷ്ട്രീ​യ​രം​ഗ​ത്തും നി​ന്നു​ള്ള വി​വി​ധ വി​ശി​ഷ്ട വ്യ​ക്തി​ക​ളും പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കും.

പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​ർ, ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്റ്റ് സു​നി​ൽ തൈ​മ​റ്റം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്ജ്, ജോ. ​ട്ര​ഷ​റ​ർ ഷീ​ജോ പൗ​ലോ​സ്, ഓ​ഡി​റ്റ​ർ സ​ജി എ​ബ്ര​ഹാം, ബി​നു ചി​ല​ന്പ​ത്ത് എ​ന്നി​വ​ർ അ​ട​ങ്ങി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും അ​ഡ്വൈ​സ​റി ബോ​ർ​ഡും കോ​ണ്‍​ഫ​റ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കോ​ണ്‍​ഫ്ര​ൻ​സ് സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് ( 17732559777), സു​നി​ൽ ട്രൈ​സ്റ്റാ​ർ (19176621122), ജീ​മോ​ൻ ജോ​ർ​ജ് (12679704267)

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​