• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മി​ഡ്വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തി​രു​വോ​ണം വ​ർ​ണ​ശ​ബ​ള​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് തി​രു​വോ​ണ നാ​ളാ​യ ഓ​ഗ​സ്റ്റ് 21 ന് ​ഷി​ക്കാ​ഗോ മി​ഡ്വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​കു​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി​കൊ​ണ്ട് ടെ​ക്സ​സി​ലെ മൈ​സൂ​രി സി​റ്റി​യി​ൽ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ആ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദാ​ഘാ​ട​നം ചെ​യ്ത​ത്.

ഷി​ക്കാ​ഗോ​യി​ൽ വ​ള​ർ​ന്നു, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി​കൊ​ണ്ട് ടെ​ക്സ​സി​ൽ മ​ണ്ണി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച റോ​ബി​ൻ ഇ​ല​ക്കാ​ട്ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ദ്ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വും ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ക്കേ​ണ്ട​ത് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ്് സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം എ​ന്നും ത​ന്‍റെ ഹൃ​ദ​യ​ത്തി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണ് എ​ന്നും സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​കു​റ്റി​നെ പോ​ലെ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളെ ഷി​ക്കാ​ഗോ​യി​ൽ വ​ള​ർ​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​ക്കു​വാ​ൻ സാ​ധി​ച്ച​താ​ണ് ഏ​റെ അ​ഭി​മാ​നി​ക്കാ​വു​ന്ന ജീ​വി​ത മു​ഹൂ​ർ​ത്തം എ​ന്നും മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​രു​ത്തും തു​ണ​യു​മാ​യി ന​മ്മു​ടെ സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​ക​തെ​യെ​പ്പ​റ്റി​യും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

അ​ത്ത​പൂ​ക്ക​ള​വും താ​ല​പ്പൊ​ലി​യും മാ​വേ​ലി​ത്ത​ന്പു​രാ​നും വി​ഭ​വ സ​മൃ​ദ​മാ​യ ഓ​ണ​സ​ദ്യ​യു​മൊ​ക്കെ​യാ​യി ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണ​ശ​ബ​ള​മാ​യി. ന​യ​ന​മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും, ചെ​ണ്ട​മേ​ള​വും, സം​ഗീ​ത സാ​ന്ദ്ര​മാ​യ മ​റ്റു ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടി. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, മി​ഡ്വെ​സ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പാ​ല​മ​ല, പീ​റ്റ​ർ കു​ള​ങ്ങ​ര, സ​തീ​ശ് നാ​യ​ർ, ജോ​ണ്‍ പാ​ട്ട​പ്പ​തി, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​ജി നാ​യ​ർ, ട്ര​ഷ​റ​ർ ബി​നു കൈ​ത​ക്ക​തൊ​ട്ടി​യി​ൽ മ​റ്റു സം​ഘ​ട​നാ നേ​താ​ക്ക·ാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി റ്റാ​ജു ക​ണ്ടാ​ര​പ്പ​ളി​ൽ എം ​സി ആ​യി പ​രി​പാ​ടി​ക​ളെ അ​ച്ച​ട​ക്ക​ത്തോ​ടെ​യും സ​മ​യ​നി​ഷ്ഠ​ത​യോ​ടെ​യും നി​യ​ന്ത്രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി നെ​ടും​ചി​റ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ഹേ​ഷ് കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ