• Logo

Allied Publications

Delhi
താ​ര സാ​ന്നി​ധ്യ​വു​മാ​യി ഡി​എം​എ മ​ഹി​പാ​ൽ​പൂ​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ചി​ങ്ങ നി​ലാ​വ്
Share
ന്യൂ​ഡ​ൽ​ഹി: താ​ര സാ​ന്നി​ധ്യം കൊ​ണ്ട് ഡി​എം​എ മ​ഹി​പാ​ൽ​പൂ​ർ കാ​പാ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ചി​ങ്ങ നി​ലാ​വ് ശ്ര​ദ്ധേ​യ​മാ​യി. സി​നി​മാ താ​ര​വും താ​ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​നും ലോ​ക​ത്തി​ലെ ര​ണ്ടാ​മ​നു​മാ​യ പ്ര​വീ​ണ്‍ പ​ര​മേ​ശ്വ​റും പി​ന്ന​ണി ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി​ഷ്ണു സു​കു​മാ​ര​നും ത​മി​ഴ് സി​നി​മാ താ​ര​മാ​യ മ​ഹേ​ഷും പ്രേ​ക്ഷ​ക​രു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. മ​യി​ൽ​പ്പീ​ലി എ​ന്ന ത്രൈ​മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റും സം​ഗീ​ത​ജ്ഞ​യു​മാ​യ മു​ക്താ വാ​ര്യ​ർ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.

ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജി ​കു​റു​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ.​ജി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ജോ​യി​ന്‍റ് ട്ര​ഷ​റ​റും മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യ പി.​എ​ൻ ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഗോ​വി​ന്ദ​ൻ കൃ​ത​ഞ്ജ​ത പ​റ​ഞ്ഞു. സ​ഞ്ജ​ന സ​ജി ആ​യി​രു​ന്നു അ​വ​താ​രി​ക.

പ്ര​വീ​ണ്‍ പ​ര​മേ​ശ്വ​റി​നും വി​ഷ്ണു സു​കു​മാ​ര​നും സ്നേ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി​യ മെ​മെ​ന്േ‍​റാ കൊ​റി​യ​ർ മു​ഖേ​ന ര​ണ്ടു​പേ​ർ​ക്കും അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു നേ​ടി​യ ഏ​രി​യ​യി​ലെ അ​ൽ​ഫി സെ​ബാ​സ്റ്റ്യ​നെ വേ​ലു മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ന​ൾ​കി​വ​രു​ന്ന 5,001 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ ദി​യ നാ​യ​ർ & ദീ​പ്ത നാ​യ​ർ ര​ണ്ടാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ സ​ച്ചി​ൻ & സൗ​ര​ഭ് മൂ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​യാ​യ ദേ​വ​ന​ന്ദ​ന എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഇ​രു​പ​ത്തി​ൽ​പ്പ​രം ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ താ​ര സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ചി​ങ്ങ​നി​ലാ​വി​നു മി​ഴി​വേ​കി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.