• Logo

Allied Publications

Americas
മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച യു​വാ​വ് ഒ​ടു​വി​ൽ കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി
Share
സാ​ൻ ഏ​ഞ്ച​ലോ: ടെ​ക്സ​സി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ​തി​രെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച ക്ലാ​ബ് വ​ല്ലേ​സ് (30) എ​ന്ന യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഒ​രു മാ​സ​ത്തോ​ളം കോ​വി​ഡി​നോ​ട് പൊ​രു​തി​യെ​ങ്കി​ലും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. "​ക്ലാ​ബ് ശാ​ന്ത​മാ​യ മ​ര​ണം​വ​രി​ച്ചു. ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും അ​ദ്ദേ​ഹം എ​പ്പോ​ഴും ഉ​ണ്ടാ​കും’ ഭാ​ര്യ ജെ​സീ​ക്ക സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ക്ലാ​ബ്, നാ​ലാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​ന​വും പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് കോ​വി​ഡ് ജീ​വ​ൻ ക​വ​ർ​ന്ന​ത്. 2020 ജൂ​ലൈ നാ​ലി​നാ​ണ് ആ​ദ്യ​മാ​യി സാ​ൻ ഏ​ഞ്ച​ലോ​യി​ൽ ആ​ളു​ക​ളെ കൂ​ട്ടി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. സാ​ൻ ആ​ഞ്ച​ലോ ഫ്രീ​ഡം ഡി​ഫ​ന്േ‍​റ​ഴ്സ് എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ഈ ​വ​ർ​ഷം ജൂ​ലൈ 26നാ​ണ് ഭ​ർ​ത്താ​വി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തെ​ന്നും എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യ്ക്ക് പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ഭാ​ര്യ ജെ​സീ​ക്ക പ​റ​ഞ്ഞു. ഡോ​ക്ട​റെ കാ​ണു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നും പ​ക​രം വി​റ്റാ​മി​ൻ സി, ​സി​ങ്ക്, ആ​സ്പി​രി​ൻ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളാ​ണ് ഇ​യാ​ൾ ക​ഴി​ച്ച​ത്. ക​ന്നു​കാ​ലി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ ​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്.

ജൂ​ലൈ 30ന് ​ക്ലാ​ബി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു. ത​ന്നെ​യും മ​ക്ക​ളെ​യും ഭ​ർ​ത്താ​വ് വ​ള​രെ​യ​ധി​കം സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്ന് ജെ​സീ​ക്ക പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​