• Logo

Allied Publications

Americas
ജേ​ക്ക​ബ് ക​ല്ലു​പു​ര​യ്ക്ക് ഡോ​ക്ട​റേ​റ്റ്
Share
ബോ​സ്റ്റ​ണ്‍: വി​ർ​ജീ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഹെ​ൽ​ത്ത് കെ​യ​ർ പോ​ളി​സി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ ലോ, ​ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് കെ​യ​ർ കം​പ്ല​യ​ൻ​സ് എ​ന്നി​വ​യി​ൽ ഒ​രു പ​തി​റ്റാ​ണ്ട് നീ​ണ്ട ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ജേ​ക്ക​ബ് ക​ല്ലു​പു​ര​യ്ക്ക് ഡോ​ക്ട​റേ​റ്റ് നേ​ടി.

ഈ ​രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​തോ​മ​സ് ബ​ക്കി​ൾ, ഡോ. ​സൂ​സ​ൻ തോ​മ​സ് ബ​ക്കി​ൾ (കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി), മു​ൻ ഗ​വ​ർ​ണ​റും ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ഫ. മൈ​ക്കി​ൾ ഡു​ക്കാ​കി​സ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​ല്ലു​പു​ര ഗ​വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഡു​കാ​കി​സ് ഒ​ബാ​മ കെ​യ​റി​ന്‍റെ മു​ൻ റ​ണ്ണ​റും വ​ക്താ​വു​മാ​യി​രു​ന്നു.

വി​ർ​ജീ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും, ലോ​ക​ജ​ന​സം​ഖ്യ​യെ ആ​ഗോ​ള ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നും പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യി. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ നി​യ​മം ലോ​ക​ത്തെ എ​ല്ലാ​വ​രു​ടെ​യും മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന ആ​ശ​യ​മാ​ണ് ക​ല്ലു​പു​ര തു​റ​ന്നു​ത​രു​ന്ന​ത്.

ആ​ഗോ​ള ആ​രോ​ഗ്യ പ​രി​പാ​ല​ന നി​യ​മ​ങ്ങ​ളി​ലും മാ​റു​ന്ന പ്ര​വ​ണ​ത​ക​ളി​ലും ആ​ഗോ​ള ആ​രോ​ഗ്യ​ത്തി​ൽ പാ​രി​സ്ഥി​തി​ക മാ​റ്റ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള ക​ല്ലു​പു​ര, കേ​ര​ള​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ പ​രേ​ത​രാ​യ പോ​ത്ത​ൻ ജോ​സ​ഫി​ന്‍റെ​യും എ​ലി​സ​ബ​ത്ത് മു​ട​ന്ത​ങ്കി​ലി​യു​ടെ​യും 9 മ​ക്ക​ളി​ൽ ഒ​രാ​ളാ​യാ​ണ് ജ​നി​ച്ച​ത്. തെ​ക്കേ​ക്ക​ര സ​ർ​ക്കാ​ർ സ്കൂ​ളി​ലും ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലു​മാ​യാ​ണ് പ്രാ​ഥ​മി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് എ​സ്ബി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് ചേ​ർ​ന്നു. ഇം​ഗ്ലീ​ഷ് മ​ല​യാ​ളം സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി.

കോ​ട്ട​യ​ത്തെ ദീ​പി​ക​യി​ൽ കു​റ​ച്ചു​കാ​ലം പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി ജോ​ലി ചെ​യ്ത​ശേ​ഷം, നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റി. ലോ ​അ​ക്കാ​ദ​മി ഡി​ബേ​റ്റിം​ഗ് ടീം ​അം​ഗ​മാ​യി​രു​ന്നു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​ശേ​ഷം 1988 ൽ ​ബോ​സ്റ്റ​ണി​ലേ​ക്ക് മാ​റി. വെ​സ്റ്റ്ഫീ​ൽ​ഡ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് എം.​എ​സ് ചെ​യ്തു. തു​ട​ർ​ന്ന്, ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലോ​യി​ൽ ചേ​ർ​ന്നു, ഫി​നാ​ൻ​ഷ്യ​ൽ & ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ലോ​യി​ൽ എ​ൽ​എ​ൽ​എം നേ​ടി.

ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക, ബാ​ങ്ക് ഓ​ഫ് ന്യൂ​യോ​ർ​ക്ക് മെ​ല്ലോ​ണ്‍, പ​ട്ട്നം ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്, ന്യൂ​യോ​ർ​ക്ക് ലൈ​ഫ്, മാ​സ് മ്യൂ​ച്വ​ൽ തു​ട​ങ്ങി അ​മേ​രി​ക്ക​യി​ലെ നി​ര​വ​ധി പ്ര​മു​ഖ ബാ​ങ്കു​ക​ളി​ലും നി​ക്ഷേ​പ ക​ന്പ​നി​ക​ളി​ലും കം​പ്ല​യ​ൻ​സ് ലോ ​സ്പെ​ഷ്യ​ലി​സ്റ്റാ​യും ഇ​ൻ​ഹൗ​സ് കൗ​ണ്‍​സ​ലാ​യും ജേ​ക്ക​ബ് ക​ല്ലു​പു​ര സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ​രി​പാ​ല​ന ന​യ​നി​ർ​മാ​ണ​ത്തി​ലും പ​രി​സ്ഥി​തി​യി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ഇ​ന്തോ അ​മേ​രി​ക്ക​ൻ പോ​ളി​സി ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ടി​ലും ക​ല്ലു​പു​ര പ​ങ്കാ​ളി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യ​ധാ​രാ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​ദ്ദേ​ഹം, അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി, ബോ​സ്റ്റ​ണി​ലെ ജി​മ്മി ഫ​ണ്ട്, സെ​ന്‍റ് ജൂ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ, കി​വാ​നി​സ് ക്ല​ബ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മ​സാ​ച്ചു​സെ​റ്റ്സി​ലെ ഫ്രാ​മിം​ഗ്ഹാ​മി​ൽ ഭാ​ര്യ ആ​നി ക​ല്ലു​പു​ര​യ്ക്കൊ​പ്പ​മാ​ണ് താ​മ​സം. മ​ക്ക​ൾ: ക്രി​സ്റ്റീ​ന, മീ​ര; മ​രു​മ​ക​ൻ: ഡോ. ​ജോ​സ് ജെ​യിം​സ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.