• Logo

Allied Publications

Americas
അ​ഫ്ഗാ​നി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡാ​ള​സി​ൽ പ്ര​തി​ഷേ​ധം
Share
ഡാ​ള​സ്: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ഫോ​ട​നാ​ത്മ​ക​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ അ​ഫ്ഗാ​ൻ വി​ടു​ന്ന​തി​നു ശ്ര​മി​ക്കു​ന്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഡാ​ള​സ് ഡൗ​ണ്‍ ടൗ​ണി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് അ​ഫ്ഗാ​ൻ യൂ​ണി​റ്റി സം​ഘ​ട​ന വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു.

ഡാ​ള​സ് സി​വി​ക് ഗാ​ർ​ഡ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും താ​ലി​ബാ​ൻ ഭ​ര​ണ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞു കൊ​ണ്ടു​ള്ള പ്ല​ക്കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​യ​ർ​ന്നു.

താ​ലി​ബാ​ന്‍റെ തോ​ക്കി​നു മു​ന്പി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ യു​എ​സ് പൗ​ര·ാ​രും വി​ദേ​ശ പൗ​ര​ൻ​മാ​രും അ​ഫ്ഗാ​നി​ക​ൾ പോ​ലും ശ്ര​മി​ക്കു​ന്പോ​ൾ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​തെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റു​ന്ന ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ളെ ഡി​എ​ഫ്ഡ്ബ്യു അ​ഫ്ഗാ​ൻ യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പാ​ർ​ക്ക് ജോ​ണ്‍ ന​യ്ന്പ് വി​മ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ 20 വ​ർ​ഷം കൊ​ണ്ട് അ​ഫ്ഗാ​ൻ ജ​ന​ത നേ​ടി​യെ​ടു​ത്ത സ്ഥി​ര​ത, പു​ത്ത​ൻ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ ഇ​തെ​ല്ലാം ബൈ​ഡ​ൻ യു​എ​സ് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ച​തോ​ടെ ഇ​ല്ലാ​താ​യ​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.