• Logo

Allied Publications

Americas
മ​ല​യാ​ളി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി; സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് മു​ഖ്യാ​തി​ഥി
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡ് (AMLEU) ആ​ദ്യ​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും രു​ചി​വൈ​വി​ധ്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളു​ണ്ടാ​യി. ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ചെ​ണ്ട​മേ​ളം ഗ്രൂ​പ്പി​ന്‍റെ മാ​വേ​ലി​യാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം. ബ്രെ​ത്ത് ലെ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ഗാ​യ​ക​രാ​യ ജെം​സ​ണും ശാ​ലി​നി​യും മ​ല​യാ​ള മ​ണ്ണി​ന്‍റെ ഗ​ന്ധ​മു​ള്ള ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് വേ​ദി കൈ​യ​ട​ക്കി. ന്യൂ​യോ​ർ​ക്കി​ലെ ജെ​റി​ക്കോ​യി​ലു​ള്ള കൊ​ട്ടീ​ലി​യ​നാ​ണ് സ​ദ്യ​വ​ട്ട​ങ്ങ​ൾ കേ​ര​ള​ത്ത​നി​മ ഒ​ട്ടും ചോ​രാ​തെ ഒ​രു​ക്കി​യ​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​ത്തു​ചേ​ർ​ന്ന കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും കൂ​ടി അ​തി​മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ളം ഏ​വ​രു​ടെ​യും ഹൃ​ദ​യം ക​വ​ർ​ന്നു.

നീ​ന ഫി​ലി​പ്സും ലു​ലു​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത പ​രി​പാ​ടി​യും കാ​ണി​ക​ൾ ആ​സ്വ​ദി​ച്ചു. ആ​റു​വ​യ​സു​കാ​ര​ൻ മാ​റ്റി​യോ ജോ​യ് ന്ധ​വൈ​ശാ​ഖ സ​ന്ധ്യേ​ന്ധ എ​ന്ന മ​ല​യാ​ള​ഗാ​നം പാ​ടി സ​ദ​സി​നെ കൈ​യി​ലെ​ടു​ത്തു.

വേ​ന​ൽ​ച്ചൂ​ടി​ൽ വി​ത​ര​ണം ചെ​യ്ത ത​ണു​ത്ത വി​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മാ​യി. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​റും മ​ല​യാ​ളി​യു​മാ​യ കെ​വി​ൻ തോ​മ​സ്, ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. (AMLEU) പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​യ് (പോ​ലീ​സ് ഓ​ഫീ​സ​ർ, സ​ഫോ​ക്ക് കൗ​ണ്ടി പോ​ലീ​സ്, ലോം​ഗ് ഐ​ല​ന്‍റ്) ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ എം​സി . 120 ല​ധി​കം ആ​ളു​ക​ൾ ഈ ​ആ​സ്വാ​ദ്യ​ക​ര​മാ​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന് പു​റ​മെ റാ​ണ അ​ഷ്ഫാ​ക്ക്, പ്ര​സി​ഡ​ന്‍റ്, ര​ജ​പു​ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക, ഹെ​ഡ്ജ് ന്യൂ​യോ​ർ​ക്കി​ന്‍റെ പ്ര​തി​നി​ധി​ക​ൾ, മാ​ൻ​ഡ​ല​ർ ആ​ൻ​ഡ് സീ​ഗ​റി​ലെ പീ​റ്റ​ർ മാ​ൻ​ഡ​ല​ർ, അ​റ്റോ​ർ​ണി​സ് അ​റ്റ് ലോ, ​റെ​ജി ഈ​പ്പ​ൻ, റി​യ​ൽ​റ്റ​ർ, ലി​ജു തോ​ട്ടം, ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് (പോ​ലീ​സ്) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​ണ് എ​എം​എ​ൽ​ഇ​യു. രാ​ജ്യ​ത്തെ ആ​കെ​യു​ള്ള 150 അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 120 ൽ ​കൂ​ടു​ത​ൽ പേ​ർ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഇ​വ​രി​ൽ 5 അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഫെ​ഡ​റ​ൽ മു​ത​ൽ ലോ​ക്ക​ൽ ത​ലം വ​രെ, അ​മേ​രി​ക്ക​യു​ടെ എ​ല്ലാ കോ​ണു​ക​ളി​ലെ​യും 40 ല​ധി​കം പോ​ലീ​സ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും എ​എം​എ​ൽ​ഇ​യു​വി​ൽ അം​ഗ​ത്വ​മു​ണ്ട്. 2001 സെ​പ്റ്റം​ബ​ർ 11 ന് ​ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ആ​ദ്യം ഓ​ടി​യെ​ത്തി​യ​വ​രി​ൽ എ​എം​എ​ൽ​ഇ​യു അം​ഗ​ങ്ങ​ളു​മു​ണ്ടെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്.

സം​ഘ​ട​ന​യി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ സൈ​നി​ക​രാ​ണ്. അ​വ​രി​ൽ പ​ല​രും യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​മു​ണ്ട്. പോ​ലീ​സ് മേ​ധാ​വി, അ​സി​സ്റ്റ​ന്‍റ് ചീ​ഫ് ഓ​ഫ് പോ​ലീ​സ്, യൂ​ണി​റ്റ് ചീ​ഫ്, ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ, ക്യാ​പ്റ്റ​ൻ​മാ​ർ, ലെ​ഫ്റ്റ​ന​ന്‍റു​ക​ൾ, സ​ർ​ജ​ന്‍റു​ക​ൾ, ഡി​റ്റ​ക്ടീ​വു​ക​ൾ എ​ന്നി​ങ്ങ​നെ സ്തു​ത്യ​ർ​ഹ​മാ​യ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന ഒ​രു​പാ​ടു​പേ​ർ അം​ഗ​ങ്ങ​ളാ​ണ്.

ചാ​രി​റ്റി സം​ഘ​ട​ന​യാ​യി നി​ല​കൊ​ള്ളു​ന്ന എ​എം​എ​ൽ​ഇ​യു, നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​യി​ലെ നി​യ​മ​പാ​ല​ന​ത്തേ​ക്കും സൈ​ന്യ​ത്തി​ലേ​ക്കും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ ക​ട​ന്നു​വ​രു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എ​എം​എ​ൽ​ഇ​യു ല​ക്ഷ്യ​മി​ടു​ന്നു.

അ​മേ​രി​ക്ക​യി​ലു​ടെ നീ​ള​വും കേ​ര​ള​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​മ്മ്യൂ​ണി​റ്റി ഒൗ​ട്ട് റീ​ച്ച്, മ​റ്റ് പ്രോ​ജ​ക്ടു​ക​ൾ എ​ന്നി​വ​യി​ൽ എ​എം​എ​ൽ​ഇ​യു വ​ള​രെ​യ​ധി​കം ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​യ​മ​പാ​ല​ന​രം​ഗ​ത്തെ തൊ​ഴി​ലു​ക​ളി​ൽ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് എ​എം​എ​ൽ​ഇ​യു ഈ ​വ​ർ​ഷം മു​ത​ൽ 5,000 ഡോ​ള​ർ കോ​ള​ജ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ മി​ഡി​ൽ മു​ത​ൽ സീ​നി​യ​ർ ലെ​വ​ൽ മാ​നേ​ജ്മെ​ന്‍റ് ത​ല​ത്തി​ലേ​ക്ക് വ​രെ ഇ​ന്ത്യ​ൻ പോ​ലീ​സ് സ​ർ​വീ​സി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ എ​എം​എ​ൽ​ഇ​യു പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ്രൊ​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ​വും അ​മേ​രി​ക്ക​യി​ലെ ഇ​പ്പോ​ഴ​ത്തെ ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് രീ​തി​ക​ളും, ആ​ധു​നി​ക പോ​ലീ​സ് ത​ന്ത്ര​ങ്ങ​ളും, ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​ൾ​ക്കാ​ഴ്ച​യും പ​ക​ർ​ന്നു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​യോ​ജ​ന​ത്തി​നാ​യി മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ സ​ജ്ജ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​
പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്