• Logo

Allied Publications

Americas
ഫോ​മ​യു​ടെ ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ഓ​ണ​സ​ദ്യ​യും; കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ നി​രാ​ശ്ര​യ​രും നി​രാ​ലം​ബ​രു​മാ​യ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഫോ​മാ ന​ൽ​കി​യ ഓ​ണ​ക്കോ​ടി​യു​ടെ വി​ത​ര​ണ​വും ഓ​ണ​സ​ദ്യ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും, സ്നേ​ഹ​ത്തി​ന്‍റെ​യും, സാ​ന്ത്വ​ന​ത്തി​ന്‍റെ​യും പ​ര​സ്പ​ര സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും ഉ​ജ്ജ്വ​ല മാ​തൃ​ക​യാ​ണ് ഗാ​ന്ധി​ഭ​വ​നി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​രു​മി​ല്ലാ​ത്ത സ​ങ്ക​ട​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും​ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും പ​ര​സ്പ​രം പ​ങ്കു​വ​ച്ചും ക​ഴി​യു​ന്ന​വ​രു​ടെ മ​ന​സ് കാ​ണാ​ൻ ക​ഴി​യു​ന്ന​തും സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​തും ഫോ​മാ ന​ൽ​കു​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ബാ​ല​രാ​മ​പു​ര​ത്തെ നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഫോ​മാ ഏ​റ്റു​വാ​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ക​യാ​ണ് ഫോ​മാ ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ് അ​മ​ൽ​രാ​ജ്, ഗാ​ന്ധി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി.​ഭു​വ​ന​ച​ന്ദ്ര​ൻ, അ​ക്കൗ​ണ്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ഉ​ദ​യ​കു​മാ​ർ, ട്ര​സ്റ്റി പ്ര​സ​ന്ന രാ​ജ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ വി.​സി.​സു​രേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ബാ​ല​രാ​മ​പു​ര​ത്തെ നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും, പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​യും ന​ൽ​കു​ന്ന​തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യും, സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യും സ​ഹ​ക​രി​ച്ച ഫോ​മ​യു​ടെ അ​ഭ്യു​ദ​യ​കാം​ഷി​ക​ളോ​ടും ഫോ​മാ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും തു​ട​ർ​ന്നും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റന്മാരാ​യ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ,ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ എ​ന്നി​വ​രും പ്രോ​ജ​ക്ടി​ന്‍റെ ലീ​ഡ് പ്ര​ദീ​പ് നാ​യ​ർ, ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​ന്‍റെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് പോ​റ്റി, ചെ​യ​ർ​മാ​ൻ സാ​ബു ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ബാ​ല​രാ​മ​പു​രം​ഗാ​ന്ധി​ഭ​വ​ൻ ഹെ​ൽ​പിം​ഗ് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ​സ് സു​നി​താ പി​ള്ള, സി​മി സൈ​മ​ണ്‍, രേ​ഷ്മ ര​ഞ്ജ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.