• Logo

Allied Publications

Europe
മാഞ്ചെസ്റ്റെർ തിരുക്കുടുംബ മിഷൻ ഉദ്ഘാടനം ഞായറാഴ്ച
Share
മാഞ്ചെസ്റ്റെർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മാഞ്ചെസ്റ്റെർ പ്രദേശത്തെ സാൽഫോർഡ് രൂപതയിൽ പെട്ട സെൻട്രൽ മാഞ്ചെസ്റ്റെർ , നോർത്ത് മാഞ്ചസ്റ്റർ ,ആഷ്ടൺ , ഓൾഡ് ഹാം എന്നീ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ ഒന്ന് ചേർന്ന് രൂപീകൃതമാകുന്ന ഹോളി ഫാമിലി മിഷൻ ഞായറാഴ്ച ഔദ്യോഗികമായി നിലവിൽ വരും .ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ലോങ്ങ് സൈറ്റിലെ സെൻറ് ജോസഫ് പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ വച്ച് മിഷൻ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെടും .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , സാൽഫോർഡ് രൂപതാധ്യക്ഷൻ മാർ ജോൺ അർണോൾഡ് എന്നിവർ വിശുദ്ധ കുര്ബാനക്കും , ശുശ്രൂഷകൾക്കും കാർമികത്വം വഹിക്കും , വികാരി ജനറൽ മോൺ .ജിനോ അരീക്കാട്ട് എം .സി. ബി എസ്‌ .മാഞ്ചെസ്റ്റെർ റീജിയൻ ഡയറക്ടർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , നിയുക്ത മിഷൻ ഡയറക്ടർ റെവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളി , മറ്റു വൈദികർ എന്നിവർ സഹ കാർമ്മികർ ആകും . കൈക്കാരന്മാരായ അനിൽ അധികാരം ,മാത്യു ജോസഫ് ,സന്തോഷ് മാത്യു ,സുനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികൾക്ക് നേതുത്വം നൽകുന്നത് .

തിരുക്കുടുംബ മിഷന്‍റെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും , ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും ഉത്‌ഘാടന ചടങ്ങുകളിക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി നിയുക്ത മിഷൻ ഡയറക്ടർ റെവ.ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി അറിയിച്ചു .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.