• Logo

Allied Publications

Americas
ഹൂസ്റ്റണില്‍ വാക്‌സിനേറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 708% വര്‍ധന
Share
ഹാരിസ് കൗണ്ടി(ഹൂസ്റ്റന്‍): കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഇന്‍സെന്റീവായി 100 ഡോളര്‍ പ്രഖ്യാപിച്ചതോടെ പ്രതിദിനം വാക്‌സിനേറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 708 ശതമാനം വര്‍ധനവുണ്ടായതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ചയായിരുന്നു ജഡ്ജി 100 ഡോളറിന്റെ ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തില്‍ നിന്നും വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്കാണ് തുക ലഭിക്കുകയെന്നും ഇതിന്റെ വിശദവിവരങ്ങള്‍ ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ചൊവ്വാഴ്ചയ്ക്കു ശേഷം ഒറ്റ ദിവസം ഹാരിസ് കൗണ്ടിയിലെ 3400 പേരാണ് വാക്‌സീനേഷന്‍ (ഫസ്റ്റ് ഡോസ്) സ്വീകരിച്ചത്. ഹാരിസ് കൗണ്ടിയിലെ അര്‍ഹരായ 70ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ പബ്ലിക് ഹെല്‍ത്ത് സര്‍വീസില്‍ നിന്നും മാത്രം വാക്‌സീനേഷന്‍ സ്വീകരിച്ചവര്‍ക്കാണ് 100 ഡോളറിന്റെ ഇന്‍സെന്റീവ് ലഭിക്കുകയുള്ളൂ എന്നു വ്യക്തമാക്കിയിട്ടും ഇത്രയും പേര്‍ വാക്‌സീനേഷന് തയാറായി മുന്നോട്ടു വന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും വിധം ഹാരിസ് കൗണ്ടിയിലെ ഏതു വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്‌സീനേഷന്‍ സ്വീകരിച്ചാലും 100 ഡോളര്‍ ലഭിക്കുമെന്ന് ജഡ്ജി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ReadyHarris.org

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ