• Logo

Allied Publications

Europe
ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ മ​ല​യാ​ളി​ക​ൾ തി​രു​വോ​ണം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു
Share
പ്രാ​ഗ് : വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​നം മ​യ​ക്കു​ന്ന ചെ​ക്ക് റി​പ്പ​ബ്ളി​ക്കി​ൽ കു​ടി​യേ​റി​യ മ​ല​യാ​ളി യു​വ​കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് തി​രു​വോ​ണം ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. ചെ​ക്കി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും അം​ബാ​സ​ഡ​ർ ഹേ​മ​ന്ത് എ​ച്ച് കൊ​ട്വാ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച പ്രാ​ഗി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. 200 ഓ​ളം മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷം വ​ള​രെ പൊ​ടി​പൂ​ര​മാ​ക്കി. അം​ബാ​സ​ഡ​ർ ഹേ​മ​ന്ത് എ​ച്ച് കൊ​ട​ൽ​വാ​റും ഭാ​ര്യ സീ​മ കൊ​ട​ൽ​വാ​റും ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് പ​രി​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ, മ​ൽ​സ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മേ സ​മൃ​ദ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​യി. കേ​ര​ള ത​നി​മ​യി​ൽ തി​രു​വോ​ണ വി​രു​ന്നൊ​രു​ക്കി പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​ള​ന്പി ന​ൽ​കി​യ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ. യു​വ​ത്വം തു​ളു​ന്പു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​ണ് ഓ​ണ​സ​ദ്യ ത​യാ​റാ​ക്കി​യ​ത്. വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​വും ന​ൽ​കി. ഒ​രു കൂ​ട്ടു​കു​ടും​ബം പോ​ലെ ഓ​ണം ആ​ഘോ​ഷി​ച്ച​തി​ന്‍റെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ​ങ്കു​വെ​ച്ചാ​ണ് മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​ടു​ത്ത കാ​ല​ത്താ​യി ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ൾ ഇ​വി​ടേ​യ്ക്ക് കു​ടി​യേ​റു​ന്നു​ണ്ട്. ഇ​തി​ൽ പ​ല​രും ഐ​ടി രം​ഗ​ത്തും ഹോ​ട്ട​ൽ മേ​ഖ​ല​യി​ലും ക​ന്പ​നി​ക​ളി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ഉ​ഇ​വി​ടെ​യു​ണ്ട്. മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ പേ​രും ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗ് കേ​ന്ദ്ര​മാ​ക്കി​യാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട