• Logo

Allied Publications

Europe
ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് തി​രു​മേ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Share
ബെ​ർ​ലി​ൻ : കാ​ലം ചെ​യ്ത സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഗു​രു​ഗ്രാം രൂ​പ​താ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് (60) തി​രു​മേ​നി​യു​ടെ അ​കാ​ല ദേ​ഹ​വി​യോ​ഗ​ത്തി​ൽ ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര​സ​മൂ​ഹം അ​നു​ശോ​ച​നം അ​റി​യി​ച്ചു. ജ​ർ​മ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​ങ്ക​ര സ​ഭ​യി​ലെ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും അ​ൽ​മാ​യ​രു​ടെ​യും നാ​മ​ത്തി​ൽ അ​നു​ശോ​ച​ന​വും പ്രാ​ർ​ഥ​ന​യും അ​ർ​പ്പി​ച്ച് പ​രേ​ത​ന്‍റെ ആ​ത്മാ​വി​ന് നി​ത്യാ​ശാ​ന്തി നേ​രു​ന്ന​താ​യും ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര​സ​ഭ​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ അ​റി​യി​ച്ചു.

പി​താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​രം 26 ന് ​വൈ​കി​ട്ട് ഡ​ൽ​ഹി, നേ​ബ്സാ​ര​യ്, സെ​ന്‍റ് മേ​രി​സ് സീ​റോ മ​ല​ങ്ക​ര ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​രും. 27ന് ​വെ​ള്ളി​യാ​ഴ്ച പൊ​തു ദ​ർ​ശ​ന​ത്തി​നും പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം 28 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും.

ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​താ​വി​നു​വേ​ണ്ടി​യു​ള്ള അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ഓ​ഗ​സ്റ്റ് 27 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ലൂ​ടെ​യും, 29 ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ബ​ലി​യി​ലേ​യ്ക്കും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സ​ന്തോ​ഷ​ച്ച​ൻ അ​റി​യി​ച്ചു.(​ഹെ​ർ​സ് ജേ​സു പ​ള്ളി,എ​ക്ക​ൻ​ഹൈ​മ​ർ ലാ​ൻ​ഡ്സ്റ​റ​റി​ലെ 324, 60435 ഫ്രാ​ങ്ക്ഫ​ർ​ട്ട് (എം) ​എ​ക്ക​ൻ​ഹൈം.)

സ​ഭ​യു​ടെ ബാ​ഹ്യ​കേ​ര​ള മി​ഷ​ൻ ബി​ഷ​പ്പാ​യി 2007ൽ ​ഉ​യ​ർ​ത്ത​പ്പെ​ട്ട ബ​ർ​ണ​ബാ​സ് തി​രു​മേ​നി 2015 ലാ​ണ് ഗു​രു​ഗ്രാം രൂ​പ​താ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് ഇ​ദ്ദേ​ഹം ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക് 2010 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന പ​ദ്ധ​തി ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.